0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack_Sparrow Read All Parts 45029

ചിലവും ആയി നമുക്ക് ഒരു 7 വേണ്ടി വരും, ഞാൻ അരവിന്ദനോട് 5 പറ്റൂ എന്നാ പറഞ്ഞത്…”

“അത് വേണ്ട വല്യച്ഛ, ഞാൻ എന്തായാലും അടുത്താഴ്ച കൊച്ചിക്ക് പോകുന്നുണ്ടല്ലോ… ഞാൻ എൻ്റെ ചെക്ക്ബുക്ക് എടുത്തു വരാം.. 10000 തികച്ച് കൊടുത്തേക്കാം വെള്ളിയാഴ്ച അരവിന്ദേട്ടനോട് മില്ലിലേക്ക് വരാൻ പറഞ്ഞാല് മതി…”

“അല്ല മോനെ, ലോഡ് പോകുമ്പോൾ മോൻ ഉണ്ടാവില്ലേ അപ്പൊ…”

“ഞാൻ ചൊവ്വാഴ്ച പോയി വ്യാഴ്ച്ച തിരിച്ചു വരും ഞാൻ വന്നിട്ട് ചരക്ക് എങ്ങോട്ടാ അയക്കേണ്ടത് തീരുമാനിക്കാം….”

“അങ്ങനെ ആവട്ടെ…”

“ആ പിന്നെ രാജൻ വല്യച്ഛ… ഇപ്പൊ ഇതും ചേർത്തു ഏതാണ്ട് 50000 രൂപ രാജൻ വല്യച്ഛൻ്റെ അക്കൗണ്ടിൽ കാണിക്കുന്നുണ്ട് കേട്ടോ…”

“മുരളിയേട്ടൻ ഒന്നിനും കണക്ക് നോക്കാറില്ല ശ്രീ…” വല്ല്യമ്മ ആണ് മറുപടി പറഞ്ഞത്…

“അച്ഛൻ തിരിച്ച് വന്ന് എന്നോട് ചോദിച്ചാൽ എനിക്ക് പറയാൻ കണക്ക് വേണ്ടേ വല്ല്യമ്മേ അതാ….”

“ചേച്ചി മിണ്ടാതിരിക്കൂ, അമ്മ അകത്ത് നിന്ന് കേൾക്കും…” അതുവരെ എല്ലാം കേട്ട് മിണ്ടാതിരുന്ന ശോഭ ചിറ്റ ഇടപെട്ടു…..

“ഉഷമ്മേ, ഞാൻ ഒന്ന് പുറത്തു പോയി വരാം..” കൈ കഴുകി കഴിഞ്ഞ് ഞാൻ അടുക്കളയിൽ കയറി പറഞ്ഞു….

“ശ്രീ നീ ഇങ്ങ് വന്നേ…” ഉഷ എന്നെ പതുക്കെ വിളിച്ചു. ഞാൻ അകത്തേക്ക് അവരുടെ അടുത്തേക്ക് ചെന്നു, ഉഷ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് കൊണ്ടുപോയി…

“എന്തിനാ മോനേ നീ നിൻ്റെ പൈസ എടുത്ത് അവർക്ക് കൊടുക്കുന്നത്….”

“ പൊന്ന് ഉഷമ്മേ, വെള്ളിയാഴ്ചവരെ ലോഡ് കയറി പോകാതെ ഇരിക്കാൻ ഞാൻ പറഞ്ഞത് അല്ലേ അത്… ഞാൻ കൊച്ചിയിൽ പോയി വരട്ടെ… ഒക്കെ ശരി ആക്കാം…” ഞാൻ ഒരു ചിരിയോടെ പറഞ്ഞു

“നീ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട് അല്ലേ…” എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഉഷ ചോദിച്ചു

“അതൊക്കെ ഉണ്ട്… ഇപ്പോ ഞാൻ പുറത്തൊന്ന് കറങ്ങി വരാം…”

ഞാൻ അത്രയും പറഞ്ഞു അവിടെ നിന്ന് പോന്നു…. ബുള്ളറ്റ് എടുത്തു യാമിയെ തേടി അവളുടെ പുൽമേട് ലക്ഷ്യമാക്കി ഇറങ്ങി, തൊടിയിലൂടെ നടക്കുന്ന പോലെ അല്ലല്ലോ… ബുള്ളറ്റ് റോഡ് വഴി കറങ്ങി ആണ് അവിടെ എത്തിയത്…

💬 Comments

View all comments