0%

Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]

Author : Jack_Sparrow Read All Parts 69961

എന്റെ കൺമുന്നിൽ ഒരു മായാക്കാഴ്ച പോലെ തെളിഞ്ഞുനിന്നു. കടലിലെ വന്യമായ തിരമാലകൾ പോലെ, ആഴമുള്ളതും മാസ്മരികവുമായ ആ അടിയൊഴുക്ക്...

ഇടുപ്പിലേക്ക് അലയായി വീണുകിടക്കുന്ന നീളമുള്ള കറുത്ത മുടിയിഴകൾ ഓരോ ചുവടിലും അവളുടെ പുറത്തടിച്ച് തുള്ളിക്കളിച്ചു.

​ചെറിയ അരക്കെട്ടും വിരിഞ്ഞ ഇടുപ്പുമുള്ള ആ ശരീരവടിവ്, ഒരു ശില്പം പോലെ ഉറച്ചതും എന്നാൽ വഴക്കമുള്ളതുമായിരുന്നു. നടന്നു നീങ്ങുന്ന അവളുടെ ആ നിഴലൂപത്തിൽ നിന്ന് പോലുമൊന്ന് കണ്ണെടുക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.

………………………………………………………

അന്ന് തിരിച്ച് തറവാട്ടിൽ വന്ന് ഭക്ഷണം പോലും കഴിക്കാതെ ഞാൻ മുറിയിൽ പോയി കിടന്നു… എൻ്റെ മനസ്സാകെ യാമിയുമായി ഉണ്ടായ ചുംബനത്തിൽ തന്നെ കുടുങ്ങിക്കിടക്കുക ആയിരുന്നു, അവിടെ നിന്ന് മുന്നോട്ട് പോകാൻ ആകാതെ….

ഞാൻ മനസ്സിനെ എൻ്റെ വരുതിയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചു കൊണ്ടിരുന്നു… പക്ഷെ എനിക്ക് സാധിക്കുന്നില്ലായിരുന്നു, എൻ്റെ വായിൽ യാമി പകർന്നു നൽകിയ മാതളത്തിൻ്റെ മധുരം തന്നെ ആയിരുന്നു…

ഞാൻ പതുക്കെ എഴുന്നേറ്റ് ഉഷാമ്മയുടെ മുറിയിലേക്ക് നടന്നു, മുഖവും വായും ഒന്ന് കഴുകിയാൽ ചിലപ്പോൾ എനിക്ക് ഈ ഉന്മാദം അവസ്ഥയിൽ നിന്ന് പുറത്ത് വരാനാകും എന്ന പ്രതീക്ഷയോടെ…..

തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ ഞാൻ പതിയെ യാമിയുമായി ഉണ്ടായ നിമിഷങ്ങളിൽ നിന്ന് പതിയെ പുറത്തു വരാൻ തുടങ്ങി. വായും മുഖവും കഴുകി അവിടെ നിന്നും എൻ്റെ മുറിയിലേക്ക് തിരിച്ചു പോന്നു. കസേരയിൽ അല്പസമയം കണ്ണുകൾ അടച്ചു ഇരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ തലയിൽ ആരോ തലോടുന്നുണ്ടായിരുന്നു, ഞാൻ പതിയെ കണ്ണുകൾ തുറന്നു. ഭക്ഷണം കഴിക്കാത്തത് കൊണ്ട് എന്നെ അന്വേഷിച്ചു വന്നതായിരുന്നു ഉഷമ്മ….

“എന്താ മോനെ, നിനക്ക് എന്താ പറ്റിയത്…. നീ എന്താ കഴിക്കാൻ പോലും നിലക്കാതെ പോന്നത്!” അവർ എൻ്റെ സൈഡിലെ കട്ടിലിൽ ഇരുന്ന് എൻ്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

“ഏയ് ഒന്നുമില്ല, കുറെനേരം വെയില് കൊണ്ടത്തിൻ്റെയാ, പിന്നെ എനിക്ക് വലിയ വിശപ്പ് തോന്നിയില്ല, അതാ….” ഞാൻ അവരെ തന്നെ നോക്കി ഇരുന്നു.

“ഓഹ്, ഞാനും കരുതി എൻ്റെ എൻ്റെ ചെക്കന് എന്താ പറ്റിയത് എന്ന്… പിന്നെ എല്ലാരും കഴിച്ച് പണി തീർക്കാതെ അവിടുന്ന് പോരാൻ പറ്റുമോ…

💬 Comments

View all comments