Chapter Title : തറവാട്ടിലെ നിധി 18 [Jack Sparrow]
ഏൽപ്പിച്ച് പോയത് അദ്ദേഹം തിരിച്ച് വരുമ്പോൾ ഇരട്ടിയിലധികം ആക്കി തിരിച്ചു കൊടുക്കണം എന്നാണ് എൻ്റെ ആഗ്രഹം….അത് ആരെയും വിഷമിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു….”
“കുട്ടിക്ക് ഇഷ്ടം ഉള്ളത് പോലെ ആകാം… എന്തായാലും അച്ഛൻ ഇപ്പൊ അടുത്ത് ഇല്ലേലും വല്യച്ഛനും കൊച്ചച്ചനും ഒക്കെ ഉണ്ടല്ലോ….”
“അയ്യോ അമ്മേ…… ഞാൻ അമ്മയോട് അത് പറയാൻ ഇരിക്കുക ആയിരുന്നു, എനിക്ക് പഴയപോലെ ഓടാൻ ഒന്നും വയ്യ…പ്രായം ആയില്ലേ…. ഇനി ഇപ്പൊ ശ്രീഹരി എല്ലാം നോക്കി നടത്തുമല്ലോ…
പോരാത്തതിന് എല്ലാം വലുതായില്ലേ……. പിന്നെ ബാലന് ഇനി ശ്രീഹരിയുടെ കൂടെ നിൽക്കല്ലോ…” രാജൻ പതുക്കെ വലിയുക ആണ്, ബുദ്ധിയുള്ള അയാൾക്ക് മനസ്സിലായി ഈ തട്ടിപ്പുകളിൽ അയാളെ ഞാൻ സംശയിക്കുന്നുണ്ട് എന്ന്…
“അയ്യോ….അങ്ങനെ മുഴുവൻ സമയം എനിക്ക് മില്ലിൽ നിൽക്കാൻ പറ്റുമോ… കടയുടെ കാര്യങ്ങൾ…” ബാലൻ എന്തോ….
“ഞാൻ പറയുന്നത് കേട്ടാൽ മതി എല്ലാരും… തത്കാലം രാജൻ ഒരു 3 - 4 മാസം എങ്കിലും ശ്രീഹരിയുടെ കൂടെ നിക്ക്….
ബാലനും ആ സമയം കൊണ്ട് കടക്ക് എന്തെങ്കിലും വഴി കണ്ടോളൂ…..ഇവിടുത്തെ കാര്യങ്ങൾ നോക്കുകയും വേണം…. ശ്രീഹരിയെ ഒറ്റക്ക് കഷ്ടപ്പെടുത്താൻ പറ്റില്ല….” അച്ഛമ്മ അതും പറഞ്ഞു അകത്തേക്ക് പോയി…
“കൊച്ചച്ചൻ പേടിക്കണ്ട… എൻ്റെ കൂട്ടുകാരൻ ഇല്ലേ അവൻ തിങ്കളാഴ്ച മുതൽ കടയിലേക്ക് വരുന്നുണ്ടല്ലോ….”
“ഉം…” ബാലൻ ഒന്ന് മൂളി….
ഓരോരുത്തർ ഓരോരുത്തർ ആയി അകത്തേക്ക് പോയി…
“അമ്മുക്കുട്ടി….വാ കാറിൽ ഒന്ന് കേറി രണ്ട് റൗണ്ട് അടിച്ചു വരാം….”
“ചെറിയച്ച… അമ്മൂന് സ്കൂളിൽ പോണ്ടേ അപ്പൊ….”
“എങ്കിൽ സ്കൂളിലേക്ക് തന്നെ ആയേക്കാം യാത്ര…”
“ഉഷമ്മേ അമ്മുവിൻ്റെ ബാഗ് എടുത്തേ…
💬 Comments
View all comments