Chapter Title : തറവാട്ടിലെ നിധി 19 [Jack Sparrow]
ചമ്മലോടെ അവിടെ നിന്ന് വലിഞ്ഞു…
**********************************************
ഞാൻ ഒരു ഷർട്ടും മുണ്ടും ഇട്ട് താഴെ വന്ന് മീരയെ കാത്തിരിപ്പായി…. അവൾ കോവണി ഇറങ്ങി താഴെ വരുമ്പോൾ വീണ്ടും എൻ്റെ ആത്മാഭിമാനത്തെ തകർത്തുകൊണ്ട് ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച്ചു ഇരിപ്പായി..
ഒരു ചുവന്ന ചുരിദാർ ആണ് വേഷം…. മീനുവിൻ്റെ സെലക്ഷൻ ആണ്… അനിയത്തിക്ക് വേണ്ടി എല്ലാം വാങ്ങിയത് അവൾ ആയിരുന്നു…
ഞാൻ അന്തംവിട്ട് നോക്കുന്നത് കണ്ട് വന്ന ഉഷമ്മ എൻ്റെ തലക്ക് ഒരു കിഴുക്ക് തന്നു…
“നാണം ഇല്ലെ ചെക്കാ, വലിയ വർത്താനം പറഞ്ഞിട്ട് …….. ഇപ്പൊ അവൾ ഒന്ന് ഒരുങ്ങി വന്നപ്പോൾ കോഴിക്കൂട്ടിലേക്ക് നോക്കി വെള്ളം ഇറക്കുന്ന കുറുക്കൻ്റെ കൂട്ട് ഇരിക്കുന്നു… കഷ്ടം…” ഉഷമ്മ പയ്യെ പറഞ്ഞു…
“ദേ ഉഷപ്പെണ്ണേ നാറ്റിക്കല്ലേ അവൾ കേൾക്കും…” ഞാൻ വീണ്ടും ഗൗരവം പിടിച്ചു ഇരുന്നു, അപ്പോഴേക്കും മീര ഞങ്ങൾക്ക് അരികിൽ എത്തി….”
“ഇത് കൊള്ളാമല്ലോ, ശ്രീ നീ ഓരോ തവണ പോയി വരുമ്പോഴും ഇവർക്ക് മാത്രം ഓരോന്ന് വാങ്ങി വരുന്നുണ്ടല്ലോ… ഇവിടെ വേറെയും ആളുകൾ ഉണ്ടല്ലോ…
ബാക്കി ഉള്ളവരുടെ കാര്യം പോട്ടെ… നിൻ്റെ അച്ഛമ്മക്ക് എങ്കിലും എന്തെങ്കിലും കൊണ്ട് വരാമായിരുന്നു…”
സന്ധ്യ വല്യമ്മ അതും പറഞ്ഞു കയറി വന്നു…. അച്ഛമ്മയും ശോഭയും പിന്നാലെ ഉണ്ടായിരുന്നു…
“ആര് പറഞ്ഞു ഞാൻ കയ്യും വീശി ആണ് വന്നത് എന്ന്….” എല്ലാവർക്കും വാങ്ങിയിട്ടുണ്ട്…. ഇന്നലത്തെ തിരക്കിൽ തരാൻ മറന്നു…”
ഈ തവണയും ഉഷമ്മക്കും മീരക്കും മാത്രം തുണി വാങ്ങിയാൽ അത് ചോദ്യം ചെയ്യപ്പെടും എന്ന് ഞാൻ ഊഹിച്ചിരുന്നു അതുകൊണ്ട്, എല്ലാവർക്കും വാങ്ങിയിട്ട് ഉണ്ടായിരുന്നു,
💬 Comments
View all comments