Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
അവളുടെ വിയർപ്പ് മണവുമായി ഞാൻ യാമിയുടെ പുൽത്തകിടി ലക്ഷ്യമായി ബുള്ളറ്റ് ഓടിച്ചു… എന്നെ കാത്ത് യാമി അവിടെ ഒരു ചെറിയ പാറയുടെ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു..
പക്ഷെ ഞാൻ വണ്ടി ഒക്കെ നിർത്തി അവളുടെ അടുത്തെത്തിയപ്പോൾ അവളുടെ മുഖത്ത് പെട്ടെന്ന് ഒരു അനിഷ്ടം മിന്നിമറഞ്ഞു…പക്ഷേ അവൾ എല്ലായപ്പോഴത്തെ പോലെയും എന്നെ നോക്കി ചിരിച്ചു…
“എന്താ ശ്രീ… ഒരു ക്ഷീണം…”
“എനിക്ക് എന്ത് ക്ഷീണം, യാമിക്ക് തോന്നുന്നതാ...”ഞാനൽപം ഗൗരവത്തിൽ പറഞ്ഞു.
“ആണോ… എങ്കിൽ ശരി….ശ്രീക്ക് എന്നോട് എന്തേലും ചോദിക്കാൻ ഉണ്ടോ….”
“ആ ഉണ്ട്… പക്ഷെ യാമി അതിനൊന്നും ഉത്തരം തരില്ലല്ലോ… പിന്നെ ഞാൻ എന്തിനാ ചോദിക്കുന്നത്…”
കുറച്ച് നിമിഷത്തെ മൗനത്തിന് ശേഷം അവൾ സംസാരിച്ചു തുടങ്ങി…
“ശരി…. ശ്രീയുടെ ചോദ്യങ്ങൾക്ക് എല്ലാം ഞാൻ ഉത്തരം തരാം… പക്ഷേ പിന്നെ നമുക്ക് തമ്മിൽ മാസത്തിലെ വെളുത്ത വാവിൻ്റെ അന്ന് രാത്രി മാത്രമേ കാണാൻ പറ്റു…. അതുപോലെ ശ്രീ എനിക്ക് ഒരു വാക്ക് കൂടെ തരണം… എല്ലാം കേട്ട് കഴിഞ്ഞാൽ ഇനി വരുന്ന കാർത്തിക പൗർണ്ണമിക്ക് ശ്രീ എൻ്റെ കൂടെ വരുമെന്ന്…”
“എങ്ങോട്ട്… എന്നാണ് കാർത്തിക പൗർണ്ണമി….”
“ഞാൻ വിളിക്കുന്നത് എങ്ങോട്ടാണോ അങ്ങോട്ട്… എന്താ ശ്രീക്ക് എന്നെ ഇഷ്ടം അല്ലേ… എൻ്റെ കൂടെ വരില്ലേ… നമ്മൾ തമ്മിലിനി കാണാൻ പോകുന്ന മൂന്നാമത്തെ വെളുത്ത വാവ് ആണ് കാർത്തിക പൗർണ്ണമി…”
“അത്..എന്നാ…”
“ഇന്നേക്ക് 20 മത്തെ ദിവസം വെളുത്ത വാവാണ്, അത് കഴിഞ്ഞ് 30 നാൾ കഴിഞ്ഞാൽ രണ്ടാമത്തെ വെളുത്ത് വാവ് അതായത് അന്നാണ് കാർത്തിക പൗർണ്ണമി….”
“അതായത് ഇനി 50 ദിവസം
💬 Comments
View all comments