Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
അല്ലെ…” ഞാൻ പേടിയോടെ ഉമിനീരിറക്കി…
“എന്താ ശ്രീക്ക് പേടി ആകുന്നുണ്ടോ ഞാൻ പറയുന്നത് കേട്ടിട്ട്….”
“ഏയ് എനിക്ക് പേടി ഒന്നും ഇല്ല…. ഞാൻ വാക്ക് തരാം….” ഞാൻ കൈനീട്ടി
പക്ഷെ യാമി എൻ്റെ അടുത്തേക്ക് വന്നില്ല….
“ഇന്ന് വേണ്ട…. ശ്രീ നന്നായി ആലോചിച്ച്, അടുത്ത വെള്ളിയാഴ്ച രാത്രി വാക്ക് തന്നാൽ മതി…ഇപ്പൊ ഞാൻ പോകുവാ….”
“ഞാൻ എവിടെക്കാ വരണ്ടത്…”
“ശ്രീ എങ്ങോട്ടും വരണ്ട… ശ്രീയുടെ തറവാടിന് പുറത്തെ പത്തായപുരയിലേക്ക് ഞാൻ വന്നോളാം…പിന്നേ ഒരു കാര്യം…. കുളിച്ച് ശുദ്ധി ആയി വേണം എൻ്റെ അടുത്ത് വരാൻ കേട്ടോ…”
“ശെരി…രാത്രി കുളിച്ചാൽ എനിക്ക് തണുക്കും… അപ്പൊ കഥ മാത്രം കേട്ടാൽ തണുപ്പ് മാറില്ല…”
“അതിന് എനിക്ക് പറയാൻ ഉള്ളത് കഥ മാത്രം ആണെന്ന് ശ്രീയോട് ആരാ പറഞ്ഞേ…. ഹ…ഹ…. ഹ…..” അവൾ പൊട്ടിച്ചിരിച്ചു… “ശരി എന്നാല് ശ്രീ പൊക്കോ…”
ഞാൻ എൻ്റെ ബുള്ളറ്റ് എടുത്ത് യാത്രയായി… യമുന പറഞ്ഞത് എല്ലാം കേട്ട് എൻ്റെ ഉള്ളം കിടുകിട വിറക്കുന്നുണ്ടായിരുന്നു…. ബ്രഹ്മദത്തൻ തിരുമേനിയെ കണ്ടേ തീരൂ… ഞാൻ അമ്പലത്തിലേക്ക് പാഞ്ഞു…
**********************************************
ആൽചുവട്ടിൽ എന്നെയും കാത്ത് തിരുമേനി നിൽപ്പുണ്ടായിരുന്നു…. ഞാൻ ഒറ്റ ശ്വാസത്തിൽ യമുന പറഞ്ഞത് എല്ലാം അദ്ദേഹത്തെ അറിയിച്ചു…
“അപ്പൊ നോം കരുതിയത് ശെരി ആയിരിക്കുന്നു… ഉം…”
“തിരുമേനി എന്താ പറഞ്ഞ് വരുന്നത്….”
“അവൾ നിന്നെ കൊണ്ട് പോകാം പറഞ്ഞത് സ്വർഗ്ഗത്തിലേക്ക് ആണ് എന്ന് കരുതുന്നുണ്ടോ… വീരശൂരപരാക്രമിയായ ഇറയിയുടെ രക്തം ആണ് നീ… രൂപം കൊണ്ടും നക്ഷത്രം കൊണ്ടും ഇറയിയുടെ പുനർജന്മം എന്ന് പറഞ്ഞാലും തെറ്റില്ല…”..
“അതിന്…..” എനിക്ക് കണ്ണിൽ ഇരുട്ട്
💬 Comments
View all comments