Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
കേറി തുടങ്ങി…
“നിന്നെയും അവളെപ്പോലെ ഒരു ദുരാത്മാവാക്കി മാറ്റുക, എന്നിട്ട് നീയും അവളുടെ കൂടെ ചേർന്ന് ഈ ഗ്രാമം തന്നെ ഇല്ലാതാക്കുക അതാണ് അവളുടെ ആഗ്രഹം പക്ഷെ…”
“എന്താണ് പക്ഷേ… ഞാനിപ്പോൾ എന്താണ് ചെയ്യുക, അടുത്ത ആഴ്ച്ച അവളെ കാണണോ… എന്നെ അവൾ അപ്പൊ കൊല്ലുമോ….”
“പേടിക്കാതെ ഇരിക്ക് കുട്ടീ…. കാർത്തിക പൂർണ്ണിമക്കെ നിൻ്റെ ആത്മാവിനെ അവൾ ശരീരത്തിൽ നിന്ന് വേർപെടുത്തു…. അതുവരെ നമുക്ക് സമയം ഉണ്ട്, അതായത് 50 ദിവസം…”
“അപ്പൊ ഞാൻ ഇനി…അവൾ…”
“ഇനി അവളുമായി വേഴ്ചയിൽ ഏർപ്പെട്ടാൽ പോലും പേടിക്കാൻ ഇല്ല…. പരമാവധി അവളുടെ വിശ്വാസം നേടുന്നത് നല്ലതാ….”
“ഓ… അച്ഛൻ്റെ വിവരം വല്ലതും…”
“ഓ… താൻ അപ്പൊൾ വീട്ടിൽ പോയില്ല അല്ലേ.. അച്ഛൻ തിരിച്ചെത്തിയിട്ടുണ്ട്…. വീട്ടിലേക്ക് ചെല്ലുക….”
“ഏ… അച്ഛൻ വന്നോ…. എങ്കിൽ ഞാൻ പോട്ടെ… നമുക്ക് അടുത്ത വ്യാഴാഴ്ച കാണാം…”
“ശെരി അങ്ങനെ ആകട്ടെ… ആ പിന്നെ മറക്കണ്ട…. ഇതേപ്പറ്റി ഒന്നും തറവാട്ടിൽ വച്ച് അച്ഛനോട് സംസാരിക്കണ്ട… ഒന്നുകിൽ ഇവിടെ അമ്പലത്തിൽ അല്ലെങ്കിൽ ഗ്രാമത്തിന് പുറത്ത് വച്ചു സംസാരിച്ചാൽ മതി…”
ഞാൻ വണ്ടി എടുക്കുമ്പോൾ ദത്തൻതിരുമേനി വീണ്ടും ഓർമിപ്പിച്ചു…
*************************************************
തറവാട്ടിലേക്ക് വണ്ടി കയറുമ്പോൾ പൂമുഖത്ത് തന്നെ അച്ഛനും അച്ഛമ്മയും ഉണ്ടായിരുന്നു, ഒപ്പം മറ്റുള്ളവരും… അച്ഛൻ അടിമുടി കഷായ വേഷത്തിൽ ആയിരുന്നു, താടിയും മീശയും വളർന്ന് കിടപ്പ് ഉണ്ടായിരുന്നു… ഉഷമ്മ കുറച്ച് മാറി നിന്ന് നിറകണ്ണുകളോടെ അച്ഛനെ നോക്കുന്നുണ്ടായിരുന്നു…..
“എന്നാലും എൻ്റെ മുരളി… നീ എന്നെ കുറെ തീ തീറ്റിച്ചു മോനെ….”
“അമ്മേ…ഒരു യാത്ര അനിവാര്യം ആയിരുന്നു… അതാ…”
“ഏതായാലും
💬 Comments
View all comments