0%

Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 188.3K

ആലോചിക്കുമ്പോ, മുറിയിൽ ഒരു തട്ട് കേട്ടു…. മുറി തുറന്നപ്പോൾ അച്ഛൻ ആയിരുന്നു….

“എന്ത് പറ്റി അച്ഛൻ എന്താ ഈ നേരത്ത്….”

“ഒന്നുമില്ല…അമ്മ പറഞ്ഞു ബിസിനസിൽ നീ എന്തൊക്കെയോ മാറ്റങ്ങൾ വരുത്താൻ പോകുന്നുണ്ട് എന്ന്…. അളിയന്മാരുടെ മുഖത്ത് വലിയ തെളിച്ചവും ഇല്ല….”

“ഓ… അതാണോ അച്ഛൻ കയറി ഇരിക്ക്… നമുക്ക് സംസാരിക്കാം….”

ഞാൻ കാര്യങ്ങൾ എല്ലാം വിശദമായി തന്നെ അവനുമായി സംസാരിച്ചു… അച്ഛൻ എല്ലാം കേട്ടു….

“എന്തായാലും മോൻ മോൻ്റെ ഇഷ്ടത്തിന് ചെയ്തോളൂ…മോൻ്റെ തീരുമാനങ്ങൾ ആണ് എൻ്റെയും…”

അച്ഛൻ അതും പറഞ്ഞു പോയി….

***********************************************

പിറ്റേന്ന് ആരും തന്നെ മില്ലിലേക്ക് വന്നില്ല… ഞാൻ ബുള്ളറ്റും എടുത്തു വിട്ടു..

യാമി ആണ് ജയിക്കുന്നത് എങ്കിൽ എനിക്കിനി അധികം നാളുകൾ ഇല്ല, എന്തായാലും ഉള്ള സമയം അടിച്ചു പൊളിച്ചേക്കാം എന്ന് ഞാൻ രാത്രി കിടക്കുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു…. അതുകൊണ്ട് ഇന്ന് മറിയയെ മതിമറന്ന് കളിക്കാൻ ഉറപ്പിച്ചാണ് ഞാൻ മില്ലിലേക്ക് പോയത് തന്നെ….

പതിവ് പോലെ വലിയ തിരക്ക് ഇല്ലാതെ ശനി ആഴ്ചയുടെ പകുതി കടന്ന് പോയി… ഞാൻ ഉച്ചക്ക് വീട്ടിൽ പോയി ഭക്ഷണം കഴിച്ചു കുറച്ച് സമയം കിടന്നു…പിന്നെ 6.30 മണി കഴിഞ്ഞ്, അപ്പുറത്തെ ഗ്രാമത്തിൽ നടക്കുന്ന ഉത്സവം കണ്ട് വരാം എന്ന് കള്ളം പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി…..

മറിയയുടെ വീട് ആയിരുന്നു ലക്ഷ്യം, മറിയ പറഞ്ഞത് അനുസരിച്ച് അവളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് കയറി കുറച്ച് പോയപ്പോൾ കണ്ട വലിയ രണ്ട് മരങ്ങളുടെ പുറകിലായി വണ്ടി വച്ച് ഞാൻ മുന്നോട്ട് നടന്നു…. വീട്ടിൽ അവളുടെ ഭർത്താവിൻ്റെ വയസ്സായ അമ്മച്ചി മാത്രമേ

💬 Comments

View all comments