0%

Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 232.9K

ഉള്ളതായി താരതമ്യം ചെയ്യാൻ പറ്റുന്നില്ല….

“മോനെ…ശ്രീ എന്തിനാ നീ പുറത്ത് കിടന്നത്, ബെൽ അടിക്കാമായിരുന്നല്ലോ….” ഉഷമ്മയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തി…ഞാൻ എഴുന്നേറ്റ് മുണ്ട് ഉടുത്തു… ഉഷമ്മയും പിന്നാലെ മീരയും ഉമ്മറത്തേക്ക് വന്നു…

“ഓ… 2 മണി ഒക്കെ ആയി വന്നപ്പോൾ, എന്തിനാ ബുദ്ധിമുട്ടുന്നത് എന്ന് കരുതി…”

“എൻ്റെ കുട്ടാ… ഞാനും ഈ പെണ്ണും ഇന്നലെ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ടില്ല… നിൻ്റെ അച്ഛനോട് പറഞ്ഞപ്പോൾ, അവനൊരു ആൺകുട്ടി അല്ലേ വന്നോളും എന്ന്…”

“ഓഹ്… സോറി ഉഷമ്മേ…”

“അതൊന്നും സാരല്യ… മോൻ അകത്ത് പോയി കിടക്കുന്നോ അതോ കാപ്പി എടുക്കട്ടെ…”

“വേണ്ട ഞാൻ ഒന്നൂടെ പോയി കിടക്കട്ടെ… വല്ലാത്ത ക്ഷീണം…മീര ആണോ നേരത്തെ ഇവിടെ വന്നത്… ആരുടെയോ കാലടികൾ കേട്ടു….” ഞാൻ മീരയെ നോക്കി ചോദിച്ചു…

“ആ…അത്…..ഞാനാ…ഞാൻ നോക്കുമ്പോൾ ശ്രീ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നല്ലോ…” മീര ഒന്ന് ഞെട്ടി പക്ഷേ ഇങ്ങനെ പറഞ്ഞു ഒപ്പിച്ചു..

“ഓഹ്…ആണല്ലേ…നീ എന്താ ഇന്നലെ ഉറങ്ങാഞ്ഞത്…”

“അത്….ഞാൻ….ഞാൻ നല്ല സുഖായി ഉറങ്ങി… അമ്മായി ചുമ്മാ പറഞ്ഞതാ…”

“ഉം അതേ അതെ…ഞാൻ ഒന്ന് ഉറങ്ങി വരുമ്പോൾ എന്നെ വിളിച്ചു ഓരോന്ന് ചോദിച്ചത് ആരാ അപ്പൊ…”

“അത്…എനിക്ക്…നല്ല ഉറക്കം വന്നില്ല, പിന്നെ അമ്മായി ശ്രീയെ കാത്തിരിക്കുവല്ലേ… അതാ…”

“അതെയതെ….” ഉഷമ്മ ചിരിച്ചു..

“ഞാൻ അടുക്കളയിലേക്ക് പോട്ടെ… അടുപ്പത്ത് എന്തോ ഉണ്ട്….” മീര പെട്ടെന്ന് അകത്തേക്ക് ഓടി….. അവിടെ മുഖത്ത് ഒരു നാണം മിന്നിമറഞ്ഞിരുന്നോ… !!!!

“എടാ ഇന്നലെ പെണ്ണ് എന്നെ ഉറങ്ങിയിട്ടില്ല…”

“ഓ… ഒന്ന് പോയെ ഉഷമ്മേ…. ഓരോരോ തോന്നലാ…ആട്ടെ നമ്മൾ എപ്പോളാ ഇനി ഒന്ന് കാണുന്നത്…”

💬 Comments

View all comments