Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
അറിയാന് പറ്റില്ല… ഇനി സ്വപ്നം ആണേലും കണ്ണ് തുറന്നാൽ തീർന്നില്ലേ…. ഈ സ്വപ്നം എനിക്ക് ഇഷ്ടമാണ്..’
“ആർക്കും കൊടുക്കില്ല ഞാൻ, എൻ്റെയാ… എൻ്റെ മാത്രം…” വീണ്ടും മീരയുടെ പതിഞ്ഞ ശബ്ദം, അവളുടെ വിരലുകൾ എൻ്റെ നെറ്റിയിൽ നിന്ന് മുടിയിഴകളിലേക്ക് നീങ്ങി… പെട്ടെന്ന് ആണ് അത് സംഭവിച്ചത്… എൻ്റെ നെറ്റിയിൽ അവളുടെ നനുത്ത ചുണ്ടുകൾ പതിഞ്ഞു… പിന്നെ പയ്യെ അവൾ എന്നെ വിട്ട് മാറുന്നത് ഞാൻ അറിഞ്ഞു…
ഞാൻ കണ്ണ് തുറന്ന് അവളെ കയ്യോടെ പിടിക്കാൻ തയ്യാറായി… ഒന്ന് ശ്വാസം എടുത്ത് വിട്ട്, കണ്ണ് തുറന്നു… പക്ഷേ മീര അവിടെ ഇല്ലായിരുന്നു…
ഇവൾ ഇത്രപ്പെട്ടെന്ന് എങ്ങനെ പോയി… ഇനി ഇതും സ്വപ്നമാണോ… പക്ഷെ എൻ്റെ നെറ്റിയിൽ അവളുടെ ചുണ്ടിൻ്റെ തണുപ്പ് ഉണ്ടായിരുന്നു…
അപ്പോഴാണ് ഞാൻ അക്കാര്യം ഓർത്തത് ഞാൻ കിടക്കുന്നത് ഉമ്മറത്ത് ആണ്, എൻ്റെ മുറിയിൽ അല്ല അവൾക്ക് ഇവിടെ നിന്ന് അകത്തേക്ക് ഓടി കയറാൻ ഉള്ള സമയം ഞാൻ ധാരാളം കൊടുത്തിരുന്നു… അതുകൊണ്ട് സ്വപ്നം അല്ലെന്ന് ഉറപ്പിക്കാനും വയ്യ…
‘ശ്ശേ…കയ്യോടെ പിടിച്ചിരുന്നേൽ അവൾക്കിനി എന്നെ വട്ട് തട്ടാൻ പറ്റില്ലായിരുന്നു, ഇനി ഇതും പറഞ്ഞു ഞാൻ ചെന്നാലും അവൾ സമ്മതിച്ച് തരാനും പോകുന്നില്ല…’
ഇങ്ങനെ വിട്ടാൽ പറ്റില്ല, അവളുടെ മനസ്സ് എന്താണെന്ന് അറിയണം… എങ്ങനെയും… ശരീരത്തിൻ്റെ ദാഹം മാത്രമേ മറ്റ് ശ്രീകൾക്ക് മാറ്റാൻ പറ്റുന്നുള്ളൂ, എന്തിന് ഉഷമ്മയോട് പോലും കാമത്തിന് പുറത്ത് ഒരു ഇഷ്ടം ഉണ്ടെങ്കിലും അത് മീരയോട് ഉള്ള പ്രണയം പോലെ അല്ല…. ഉഷമ്മക്കും മീനുവിനും എൻ്റെ മനസ്സിൽ വലിയ സ്ഥാനം ഉണ്ട്… പക്ഷേ അതും മീരയ്ക്ക്
💬 Comments
View all comments