Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]
വച്ച് സംസാരിക്കരുത് എന്ന് പറഞ്ഞിട്ട്…”
“എനിക്ക് അവളുടെ സാമീപ്യം അറിയാം, അവൾ ഇല്ലായിരുന്നു അപ്പൊൾ പക്ഷേ… എപ്പോൾ വേണേൽ തിരിച്ച് വരാം…അരൂപി ആണ് അവൾ….”
“എന്താ ശ്രീ എന്നോട് ഒന്നും പറയാഞ്ഞത്…”
“ഞാൻ പറഞ്ഞില്ലേ ഉഷെ ആരോടും പറയരുത് എന്ന് അവനെ ചട്ടംകെട്ടിയിരുന്നു എന്ന്…”
“എന്തായാലും ഇനി 50 ദിവസങ്ങൾ ഉള്ളൂ, പക്ഷേ….”
“പക്ഷെ….*
“അച്ഛൻ പറയുന്നത് മോൻ ക്ഷമയോടെ കേൾക്കണം….”
“അധികം വൈകാതെ നിൻ്റെ കല്യാണം വേണം…കൃത്യമായി പറഞ്ഞാ 2 മാസം കഴിഞ്ഞാൽ, കർമ്മങ്ങൾ കഴിഞ്ഞാൽ നമുക്ക് ആലോചിച്ച് തുടങ്ങണം…..”
“അച്ഛ… ഞാൻ അങ്ങനെ കല്യാണത്തെ പറ്റി ഒന്നും ഇപ്പൊ ചിന്തിക്കുന്നില്ല എന്ന് പറഞ്ഞത് അല്ലേ…”
“പക്ഷെ നീ ഇപ്പോൾ സ്ത്രീസുഖം ശരിക്ക് അറിഞ്ഞു കഴിഞ്ഞു….” അത് കേട്ടപ്പോൾ ഉഷമ്മ ഒന്ന് ഞെട്ടി അച്ഛൻ്റെ പിറകിൽ ആയി നിൽക്കുന്നതിനാൽ അദ്ദേഹം അത് കണ്ടില്ല…
“അതും അവളിലൂടെ കൂടെ ഇനി നീ അത് അറിയും… യക്ഷിയായി വേഴ്ചയിൽ ഏർപ്പെട്ടാൽ പിന്നെ നിന്നിൽ രതിമോഹം അടക്കി നിർത്താൻ പ്രണയവും തന്ത്രവിധി പ്രകാരം ഒരു വിവാഹവും നടത്തിയേ പറ്റൂ….”
“അങ്ങനെ ആണേൽ എനിക്ക് മീരയെ കല്യാണം കഴിക്കണം….” ഞാൻ പെട്ടെന്ന് പറഞ്ഞു
“അവൾക്ക് സമ്മതം ആണെങ്കിൽ അവളെ, അല്ലെങ്കിൽ ഹർഷയെ, അല്ലാതെ വേറെ വഴിയില്ല…” അച്ഛൻ്റെ സ്വരം ഉറച്ചതായിരുന്നു….
“മീരയ്ക്ക് ശ്രീയെ ഇഷ്ടം ആണ്, മുരളി ഏട്ടാ…”
“ഉം എന്തായാലും കാർത്തിക പൗർണമി കഴിയാതെ ഇതേപ്പറ്റി ഒരു ചർച്ച വേണ്ട… ഇതൊന്നും വേറെ ആരും അറിയുകയും വേണ്ട…. ആദ്യം കർമ്മങ്ങൾ നടക്കട്ടെ….”
“ഉം..” ഞാനും ഉഷയും തലയാട്ടി..
“എങ്കിൽ ശരി
💬 Comments
View all comments