0%

Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 234.2K

നമുക്ക് പോകാം…ഈ രണ്ട് മാസം നീ മാനസികമായി കല്യാണത്തിനും തയാറെടുത്തോ ശ്രീഹരി….”

**********************************************

വീട്ടിലെത്തി കട്ടിലിൽ വെറുതെ കിടക്കുമ്പോൾ ഞാൻ ആകെ അസ്വസ്ഥമായി, മീര സമ്മതിച്ചില്ലേൽ ഹർഷയെ കല്യാണം കഴിക്കേണ്ടി വരും… മീര ഒരിക്കലും സമ്മതിക്കും എന്ന് തോന്നുന്നില്ല, അവൾക്ക് എന്നെ ഇഷ്ടം ആണേലും തുറന്ന് പറയും എന്ന് ഒരു ഉറപ്പുമില്ല….

ഞാൻ ഓരോന്ന് ആലോചിച്ചു പിന്നെ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി… എന്തായാലും മീരയെ ഒന്ന് കാണണം, അവളുടെ മുഖം കണ്ടാൽ മനസ്സ് ഒന്ന് തണുക്കും…

ഞാൻ മീരയെ അന്വേഷിച്ച് ഇറങ്ങി, അവൾ അമ്മുവിനെ പഠിപ്പിക്കുന്ന നേരം ആണ്… ഞാൻ അവർ ഇരിക്കാറുള്ള മുറിയിലേക്ക് നടന്നു…

“മീരചേച്ചിക്ക് എന്തിനാ ദേഷ്യം വരുന്നേ, അമ്മമ്മ പറഞ്ഞതാ ചെറിയച്ചൻ ഹർഷ ചേച്ചിയെ കല്യാണം കഴിക്കും എന്ന് അതിന് എന്നോട് എന്തിനാ ദേഷ്യപ്പെടുന്നേ…”

“നിന്നോട് ചൂടാക്കുന്നത് പഠിക്കാൻ ഉള്ള സമയത്ത് പഠിക്കാൻ ആണ്… അല്ലാതെ നിൻ്റെ അമ്മമ്മയുടെ കഥ പറയാൻ അല്ല… കേട്ടോ…”

“മീര ചേച്ചിക്ക് കുശുമ്പ… ചെറിയച്ചനെ കല്യാണം കഴിക്കാൻ പറ്റാത്തതിൻ്റെ…”

“എടീ നിന്നെ….ഞാൻ…” അമ്മു പെട്ടെന്ന് മുറിയുടെ പുറത്തേക്ക് ഇറങ്ങി ഓടി….മീരയ്ക്ക് പിടിത്തം കിട്ടിയില്ല… ഇതൊക്കെ കേട്ട് ഞാൻ പുറത്ത് നിന്നിരുന്നു ഓടി പോകുന്ന അമ്മുമോളോ, മുറിക്കകത്ത് ഉള്ള മീരയോ അത് അറിഞ്ഞിരുന്നില്ല…

“പിന്നെ ഒരു ഹർഷ… ഒരു ഹർഷക്കും എൻ്റെ ശ്രീയെ ഞാൻ കൊടുക്കില്ല… ശ്രീ എൻ്റെയാ എൻ്റെ മാത്രം…” അമ്മുവിനോട് ഉള്ള ദേഷ്യത്തിൽ ഇത്തവണ മീര അത് പറഞ്ഞത് കുറച്ച് ഉറക്കെ ആയിരുന്നു ഓടി പോകുന്ന അമ്മുമോൾ അത് കേട്ടില്ലെങ്കിലും ഞാൻ ശരിക്കും കേട്ടു…

💬 Comments

View all comments