0%

Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 234.6K

എൻ്റെ മനസ്സ് നിറഞ്ഞു…

ഞാൻ മുറിയുടെ വാതിൽക്കലേക്ക് നീങ്ങി പുറത്തേക്ക് വരുന്ന മീര എന്നെ കണ്ട് ഞെട്ടി.. അവളെന്തെങ്കും പറയും മുന്നേ അവളുടെ മുഖം കോരിയെടുത്തു ഞാൻ ആ നെറ്റിയിൽ ചുംബിച്ചു…

“ശ്രീ…എന്താ ചെയ്യുന്നേ…” അവൾ ദേഷ്യം അഭിനയിച്ചു…

ഞാൻ അവളെ തള്ളി മുറിക്ക് അകത്തേക്ക് കയറ്റി…

“മീരേ നീ രാവിലെ എൻ്റെ നെറ്റിയിൽ ഉമ്മ വച്ചതും അപ്പൊ പറഞ്ഞതും ഇപ്പൊ പറഞ്ഞതും എല്ലാം ഞാൻ കേട്ടു…”

“ഞാൻ….അത്…എനിക്ക്…”

“എന്തിനാ മീരെ, എന്നെ ഇനിയും വട്ട് തട്ടുന്നത്… എനിക്ക് നിന്നെ എന്ത് ഇഷ്ടം ആണെന്ന് അറിയോ…”

“എനിക്ക് അറിയാം ശ്രീ… പക്ഷേ എൻ്റെ ചേച്ചിക്ക് പറ്റിയത് എനിക്ക് പറ്റരുതല്ലോ…”

“ഒരിക്കലും ഇല്ല… നിൻ്റെ കഴുത്തിൽ താലി ചാർത്തും വരെ നിന്നെ തൊടില്ല പോരെ…”

“അയ്യട…അത്ര നല്ല കുഞ്ഞ് ഒന്നും ആകണ്ട… എവിടെ വരെ പോകാം എന്ന് എനിക്ക് അറിയാം…” അവൾ ഒരു കുസൃതി ചിരി ചിരിച്ചു…

https://imgh.in/host/4g8z34

പിന്നെ അവൾ മുന്നോട്ട് വന്ന് നിലത്ത് കാലുകൾ ചെറുതായി ഊന്നി എൻ്റെ ചുണ്ടിൽ ചുണ്ട് ചേർത്തു…

ഞാൻ അവളെ ചേർത്തു പിടിച്ചു തിരിച്ചും ചുംബിക്കാൻ തുടങ്ങി…

പ്രണയം കാമത്തിന് മുകളിൽ ആണെന്ന് ഞാൻ തിരിച്ചു അറിഞ്ഞ നിമിഷം ആയിരുന്നു അത്…. എൻ്റെ കൈകൾ അവളുടെ മുടി ഇഴകളിലും അവളുടെ കൈകൾ എൻ്റെ കഴുത്തിലും മുതുകിലും പിടിച്ച് ഞങ്ങൾ ആവേശത്തോടെ ചുംബിച്ചു കൊണ്ടിരുന്നു… മിനിട്ടുകൾക്ക് ശേഷം ഇടക്ക് ശ്വാസം എടുക്കാൻ ഞങ്ങൾ ചുണ്ട് വേർപെടുത്തി, കിതച്ച് കൊണ്ട് ഞങ്ങൾ കണ്ണോട് കണ്ണ് നോക്കി.. എൻ്റെയും അവളുടെയും കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു…

💬 Comments

View all comments