0%

Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 234.9K

വീണ്ടും ഞങ്ങൾ ചുംബിച്ചു..

നാവുകൾ പരസ്പരം കൊരുത്ത്, ഉമിനീർ കൈമാറി കൊണ്ടിരുന്നു…

ഏതാണ്ട് 10 മിനിറ്റോളം ഞങ്ങൾ ചുംബിച്ചു… അവൾ പയ്യെ എന്നെ തള്ളിമാറ്റി….

“ഇപ്പൊ ഇത്ര മതി… എൻ്റെ പൊന്നുമോൻ പോകാൻ നോക്ക്…. ആ അമ്മു ഇതുവരെ വരാഞ്ഞത് ഭാഗ്യം…”

“ഉം…”

“ആ പിന്നെ ശ്രീ നിൻ്റെ വായ്നോട്ടം കുറക്കാൻ തുടങ്ങിക്കോ…. എനിക്ക് ഇഷ്ടമല്ല, കേട്ടല്ലോ…”

ഞാൻ ഒരു യന്ത്രത്തെ പോലെ തലയാട്ടി…. ഒരൊറ്റ ചുംബനം കൊണ്ട് മീര എന്നെ പൂർണ്ണമായും കീഴടക്കി കഴിഞ്ഞിരുന്നു…

പിന്നീടുള്ള ദിവസങ്ങൾ ആ തറവാടിൻ്റെ കോണുകളും തൊടിയിലെ മരങ്ങളും ചെടികളും ജീവജാലങ്ങളും കുളത്തിലെ മത്സ്യങ്ങളുമെല്ലാം ഞങ്ങളുടെ പ്രണയലീലകൾക്ക് സാക്ഷികളായി…

അതിനിടക്ക് മില്ലിലെ മറിയയുടെയും ചന്ദ്രികയുടെയും ഖദീജയുടെയുമെല്ലാം ക്ഷണങ്ങൾ ഞാൻ തിരസ്കരിച്ചു കൊണ്ടിരുന്നു…

വീട്ടിൽ ശോഭയേയും തഴഞ്ഞു, പക്ഷേ ഉഷമ്മയെ മാത്രം എനിക്ക് മറക്കാനോ ഒഴിവാക്കാനോ കഴിഞ്ഞില്ല… എങ്കിലും ഞങ്ങൾ തമ്മിൽ ഒന്നും നടക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായില്ല… ഉണ്ടായാൽ എങ്ങനെ ഒഴിവാക്കും എന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ലായിരുന്നു…

മീരയെ പറ്റി ഉഷമ്മയും മീനുവും പറഞ്ഞത് എനിക്ക് മനസ്സിലായി തുടങ്ങി… ചെറിയ കാര്യത്തിന് പോലും അവൾ എന്നോട് പിണങ്ങും എന്നാൽ അന്ന് തന്നെ അത് പിണക്കം ഞാൻ മാറ്റിയിരിക്കണം…

അമ്പലത്തിലേക്ക് 2 തവണ കാരണം ഉണ്ടാക്കി പോയി… അമ്പലത്തിൽ വളരെ അധികാരത്തിൽ അവളെൻ്റെ കൈ കോർത്ത് നടന്നു… എന്നാല് അമ്പലത്തിൽ വച്ച് അറിയാതെ ഞാൻ ഒരു പെൺകുട്ടിയെ നോക്കി എന്നും പറഞ്ഞ് അവൾ എന്നോട് വഴക്ക് ഉണ്ടാക്കി… പിണക്കം തീർക്കാൻ കുറെ ദൂരം അവളെ എടുത്തു നടക്കേണ്ടി വന്നു…

💬 Comments

View all comments