0%

Chapter Title : തറവാട്ടിലെ നിധി 20 [Jack Sparrow]

Author : Jack Sparrow (OG) Read All Parts 235.1K

അവളെ കുസൃതിയും വാശിയും പക്ഷെ എനിക്ക് ഇഷ്ടമായിരുന്നു… ഓരോ ദിവസവും ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തു… അവളുടെയും എൻ്റെയും കഴുത്തിലെ ചുംബനത്തിലൂടെ വരുന്ന പാടുകൾ കഷ്ടപ്പെട്ടാണ് ഞങ്ങൾ മറച്ചു പിടിച്ചത്… ഗാഢമായ ആലിംഗങ്ങളും ചുംബനങ്ങളും അല്ലാതെ ലൈംഗികമായ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നടന്നില്ല…

എന്നാല് അമ്പലത്തിൽ ഒരു പെണ്ണിനെ അറിയാതെ നോക്കിയതിന് എന്നോട് വഴക്ക് ഉണ്ടാക്കിയ മീര ഞാൻ ഒരിക്കൽ അറിയാതെ ഒരിക്കൽ ഹരികൃഷ്ണൻ്റെയും ഹർഷയുടെയും പേര് പറഞ്ഞപ്പോൾ എന്നോട് തർക്കിക്കാൻ ഒന്നും വന്നില്ല….

ഞാൻ അത്ഭുതപ്പെട്ടു… പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല… അന്ന് വൈകീട്ട് കുളക്കടവിൽ വച്ച് അവളുടെ ചുണ്ട് നുകരുമ്പോൾ അവളെൻ്റെ ചുണ്ട് കടിച്ചു പൊട്ടിച്ചു….

“ഇത് ഇന്ന് അവരുടെ കാര്യം പറഞ്ഞതിന് ഉള്ള ശിക്ഷയാ…” അവൾ ചിരിയോടെ പറഞ്ഞു അവിടെ നിന്ന് പോയി…

മറ്റുള്ളവരോട് മരച്ചില്ല കൊണ്ടതാണ് എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചെങ്കിലും ഉഷമ്മ എന്നെ സംശയത്തോടെ നോക്കി…

അന്ന് രാത്രി ഞാൻ എൻ്റെ മുറിയിലേക്ക് നടക്കുമ്പോൾ ഉഷമ്മ എന്നെ കൈകാട്ടി വിളിച്ചു, ഞാൻ അവരുടെ മുറിയിലേക്ക് നടന്നു, എന്നെ പിടിച്ച് അകത്ത് കയറ്റി ഉഷമ്മ വാതിൽ അടച്ചു, മീര കൈ കെട്ടി അവിടെ നിൽക്കുന്നുണ്ടായിരുന്നു…

‘പിടിക്കപ്പെട്ടു എന്ന് ഏതാണ്ട് ഉറപ്പായി എന്നാലും മീര എന്താ പറഞ്ഞത് എന്ന് ഉറപ്പില്ലല്ലോ…ആരും ഒന്നും അറിയരുത് എന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു, അതുകൊണ്ട് കുരിപ്പ് ചിലപ്പോ അവളെ ഞാൻ തൊണ്ടിയപ്പോൾ അടിച്ച് പൊട്ടിച്ചത് ആണ് എന്ന് വല്ലം പറഞ്ഞു കാണും…’

“രണ്ടും കീരിയും പാമ്പും പോലെ നടന്ന് ബാക്കി ഉള്ളവരെ പറ്റിക്കുന്നപോലെ എന്നെ പറ്റിക്കാം

💬 Comments

View all comments