Chapter Title : തറവാട്ടിലെ പുതിയ ലോകം 1 [അതിരൻ]
രണ്ടു മക്കളിൽ മൂത്തവൻ കണ്ണൻ എന്ന കാർത്തിക് മാധവ് 28, സിവിൽ എഞ്ചിനീയർ ആണ്, രണ്ടു വർഷം മുൻപ് കല്യാണം കഴിഞ്ഞു ഭാര്യ മീര 26.
ഇളയവൾ അമ്മു എന്ന അക്ഷര മാധവ് 25, ഹോമിയോപതിക് ഡോക്ടർ ആണ്. പിന്നെ ഉള്ളത് ചെറിയച്ഛൻ സേതു 43, സിവിൽ എഞ്ചിനീയർ ആണ് സ്വന്തമായി ഒരു കൺസ്ട്രക്ഷൻ കമ്പനി ഉണ്ട് അവിടെയാണ് കാർത്തിക് ചേട്ടനും ജോലിചെയ്യുന്നത്.
ചെറിയമ്മ മാലിനി 41 വയസ്സ് അവർക്ക് രണ്ടു മക്കൾ ശ്രേയ , ശരൺ .രണ്ടു പേരും ബോർഡിംഗ് സ്കൂളിലാണ്. തറവാട്ടിലെ കുട്ടികളെ എല്ലാം പ്ലസ്ടു വരെ ബോർഡിംഗ് സ്കൂളിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്.
ഞാനും അങ്ങനെയാണ് പഠിച്ചത്. പിന്നെ മുത്തശ്ശൻ കൃഷ്ണൻ 70, പറമ്പും കൃഷിയും മറ്റെല്ലാ കാര്യങ്ങളും അച്ഛനെ നോക്കാൻ ആക്കി വീട്ടിൽ വിശ്രമിക്കുന്നു.
മുത്തശ്ശി ദേവി 5 വർഷം മുൻപ് മരിച്ചു. ഇവരെല്ലാം ചേർന്ന ഒരു കൂട്ടുകുടുംബമാണ് എന്റേത്...
കർണപുരം സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ
ഞാൻ ഇറങ്ങി നേരെ വീട്ടിലേക്ക് നടന്നു, 10 മിനിറ്റ് നടന്നാൽ വീടെത്താം. ഞാനാ പ്രകൃതി ഭംഗി ആസ്വദിച്ചു വീട് ലക്ഷ്യം വെച്ചു നടന്നു.
അടഞ്ഞു കിടക്കുന്ന ആ വലിയ ഗെയ്റ്റ് തുറന്നു ഞാൻ നോക്കി,10 ഏക്കർ പറമ്പിൽ റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലായി കാണുന്ന പഴയ മൂന്നു നില എട്ടുകെട്ട് തറവാട്.
ഞാൻ എന്റെ ബാഗും തൂക്കി വീട്ടിലേക്കു നടന്നു. നോക്കുമ്പോൾ സിറൗട്ടിൽ മുത്തശ്ശൻ പത്രവും വായിച്ചിരിപ്പുണ്ട്. ഞാൻ പടികൾ കയറുമ്പോൾ ആണ് മുത്തശ്ശൻ എന്നെ കണ്ടത്, പത്രം മടക്കി എന്നെ കണ്ട സന്തോഷത്തിൽ
💬 Comments
View all comments