Chapter Title : തറവാട്ടിലെ പുതിയ ലോകം 1 [അതിരൻ]
പറമ്പും തടി മില്ലും കൂടാതെ ഉദയപ്പുരത്തെ സകലമാന കടമുറികളും ബിൽഡിംഗുകളും ഞങ്ങളുടേതാണ്.
കഴിഞ്ഞ 4 മാസമായി ഞാൻ വീട്ടിലേക്ക് വന്നിട്ട്. എക്സാംമും പ്രൊജക്റ്റ്കളുമായി ഞാൻ ഇങ്ങോട്ടുള്ള മാസവരവ് ഒഴുവാക്കിയിരുന്നു.
വീട്ടിൽ നിന്ന് വിളിക്കുമ്പോൾ എല്ലാവരും ഇങ്ങോട്ടു വരാത്തതിനെ പറ്റി പരിഭവം പറച്ചിലായിരുന്നു, ഇനി എക്സാം എല്ലാം കഴിഞ്ഞാൽ ഞാൻ അങ്ങോട്ട് തന്നെ അല്ലെ വരുന്നത് എന്ന് പറഞ്ഞു സമാധാനിപ്പിക്കും.
ചേച്ചിയും അമ്മയും അച്ഛനും ഇടക്കിടക്ക് വിളിച്ചുകൊണ്ടിരിക്കും പിന്നെ വല്യമ്മയും മീര ചേച്ചിയും, ബാക്കിയുള്ളവർ വല്ലപ്പോഴും. ഇനി എന്നെ കുറിച്ചും എന്റെ വീട്ടുക്കാരെ കുറിച്ചും പറയാം....
ഞാൻ ആദിദേവ്, ഇപ്പോൾ 22 വയസ്സ്, കോളേജ് പഠനം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നു.
അച്ഛൻ ദേവരാജ് 48 വയസ്സ്, പറമ്പും കൃഷിയും മറ്റെല്ലാ ബിസിനസ്സുകളും മുത്തശ്ശൻ അച്ഛനെ ആണ് നോക്കി നടത്താൻ ചുമതല പെടുത്തിയത്. കാരണം വല്യച്ഛന് ഗവണ്മെന്റ്
ജോലിയാണ് കർണപുരം സ്കൂളിലെ ഹെഡ്മാഷാണ് അതുകൊണ്ട് എല്ലാ കാര്യവും നോക്കി നടത്താൻ കഴിയില്ല എന്നതു കൊണ്ടും
അച്ഛന് പണ്ട് തൊട്ടേ ഇതൊക്കെ ശീലമായതു കൊണ്ടും മുത്തശ്ശൻ എല്ലാം അച്ഛനെ ഏൽപ്പിച്ചു. അമ്മ രേവതി 45 വയസ്സ്, നല്ല തിളക്കമുള്ള ഇരുനിറത്തിൽ ആവശ്യത്തിനു തടിയുള്ള നല്ല
സുന്ദരിയായ ഒരു വീട്ടമ്മ. പിന്നെ എനിക്കൊരു ചേച്ചി ഞാൻ അച്ചു എന്ന് വിളിക്കുന്ന ആരതി ദേവ് വയസ്സ് 25, കർണപുരം സ്കൂളിൽ എൽ പി ടീച്ചറായിട്ട് ജോലി ചെയ്യുന്നു.
നല്ല സുന്ദരിയാണ് എന്റെ ചേച്ചി, കുറച്ചു കൂടി നിറമുണ്ട് എന്നൊഴിച്ചാൽ അമ്മയുടെ തനി പകർപ്പാണ്.
പിന്നെ വല്യച്ഛൻ മാധവൻ 52, വല്യമ്മ ലക്ഷ്മി 48, അവരുടെ
💬 Comments
View all comments