0%

Chapter Title : തറവാട്ടിലെ പുതിയ ലോകം 1 [അതിരൻ]

Author : അതിരൻ Read All Parts 195.3K

ഇന്നലെ എന്റെ ജീവിതത്തിലെ 4 വർഷത്തെ

ബി ടെക് പഠന കാലം അവസാനിച്ചു.

തമാശകളും പരിഹാസങ്ങളും സന്തോഷവും

സങ്കടങ്ങളും നിറഞ്ഞ എന്റെ ജീവിതത്തിലെ

മനോഹരമായ ആ 4 വർഷം ഇന്നലെ അവസാനിച്ചിരിക്കുന്നു, എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇങ്ങോട്ടു വന്നത്

താല്പര്യം ഇല്ലാതെ ആയിരുന്നു. പിന്നെ ക്ലാസ്സ്

തുടങ്ങി എല്ലാവരും ആയി പരിജയമായി

വന്നപ്പോൾ കിട്ടിയ മൂന്ന് ഉറ്റ സുഹൃത്തുക്കൾ കാരണമാണ് എനിക്ക് ഇവിടം ഇഷ്ടമായി തുടങ്ങിയത്. അതികം ആരോടും മിണ്ടാതിരുന്ന എന്നെ അവരാണ് മാറ്റിയെടുത്തത് ശ്യാംമും ഹരിയും റോഷനും. ഞങ്ങൾ ഹോസ്റ്റലിലും

ഒരു മുറിയിൽ ആയിരുന്നു. ഇവരുടെ കൂടെയുള്ള തമാശകളും തല്ലുണ്ടാക്കലും പെൺപിള്ളേരെ വായനോട്ടവും എല്ലാം കൊണ്ടും

ജീവിതത്തിൽ ഓർത്തെടുക്കാൻ ഓർമ്മകൾ ഒരുപാട് കിട്ടി. ഇന്നെല്ലാവരും പിരിയുന്നതിന്റെ

വിഷമത്തിലാണ്, ഞങ്ങൾ ബാഗ് പാക്ക് ചെയ്ത്

പോകാൻ തയ്യാറായി, അവസാനമായി എല്ലാവരും കെട്ടിപിടിച്ചു, ഇവിടെ നിന്ന് പോയാലും നമ്മുടെ ഫ്രണ്ട്ഷിപ്പ് എന്നും ഇതു പോലെ ഉണ്ടാകണം എന്ന് പറഞ്ഞ് ഞങ്ങൾ ആ

കലാലയത്തിന്റെ പടി ഇറങ്ങി. ബസ് സ്റ്റാൻഡിൽ എത്തി എന്റെ നാട്ടിലേക്കുള്ള ബസ് കണ്ടപ്പോൾ അവരോട് അവസാനമായി യാത്ര പറഞ്ഞ് ഞാൻ ബസിൽ കേറി. സീറ്റു കിട്ടിയത് കൊണ്ട്

4 മണിക്കൂറുള്ള ആ യാത്രയിൽ എപ്പോഴോ ഞാനൊന്നു മയങ്ങി പോയി. പിന്നെ കണ്ണ് തുറക്കുന്നത് ബസ്സിലെ ക്ലിനർ ചേട്ടൻ കർണപുരം എന്ന് വിളിച്ചു പറയുന്നത് കേട്ടാണ്.

അതെ എന്റെ നാട് കർണപുരം, അത്യാവശ്യം വികസനം ഒക്കെ വന്നിട്ടുള്ള ഒരു ഗ്രാമപ്രദേശം. അവിടുത്തെ പേരുകേട്ട സമ്പന്നമായ തറവാട് ആണ് കീഴ്ശ്ശേരി, അതാണ് എന്റെ വീട്.

ഒരുപാട് വയലും

💬 Comments

View all comments