Chapter Title : തട്ടിന്‍പുറം [കട്ടകലിപ്പന്‍]
പ്രായത്തിലെ ഒരു നിരാശ പ്രണയത്തിന്റെ ബാക്കിപത്രമൊന്നുമല്ല അത്.,
മറിച്ചു യാമിനി, എന്റെ ചെറിയമ്മ ആയിരുന്നു, ഞാൻ അറിയാതെ എങ്ങേനെയോ പ്രണയിച്ച എന്റെ യാമിനി ചെറിയമ്മ , ഒരിക്കൽപോലും ഞാൻ കാമിച്ചട്ടില്ലാത്ത എന്റെ യാമിനി.!
ഈ ഏടുകളെ ചികഞ്ഞെടുക്കണമെങ്കിൽ ഞാൻ നിങ്ങളെ ഒരു ഇരുപതു വര്ഷം പുറകിലേക്ക് കൊണ്ടുപോവണം,.
ഞാൻ പൊടിമീശയും മിനുക്കി, അച്ഛൻ ആദ്യമായി മേടിച്ചു തന്ന പാന്റും വലിച്ചു കേറ്റി നടന്ന പ്രായം.!
എന്റെ വീടിനു തൊട്ടടുത്ത് തന്നെയാണ് ഞങ്ങളുടെ തറവാടും, എന്റെ അച്ഛൻ മാത്രമേ സ്വന്തമായി വീടുപണിതു മാറിയുള്ളു, അമ്മയുടെ നിർബന്ധമായിരുന്നു കാരണം, കുശുമ്പുകൊണ്ടൊന്നും അല്ലാട്ടോ, ഞങ്ങടെ തറവാടിൽ ഇപ്പൊ തന്നെ ഒരു പഞ്ചായത്തിനുള്ള ആളായി,
എന്റെ അച്ചനടക്കം ഏഴു ആണുങ്ങളും മൂന്നു പെണ്ണുങ്ങളും അടങ്ങുന്നതാണ് എന്റെ അച്ഛന്റെ തറവാട്, കല്യാണം കഴിച്ചഴിച്ച അമ്മായിമാരെല്ലാം കണവന്മാരുടെ കൂടെ ഓരോ സ്ഥലത്തേയ്ക്ക് പോയി, പഴയ നായർ തറവാട് ആയതോണ്ട് എന്റെ അച്ഛന്റെ അച്ഛൻ മരിച്ചതിനു ശേഷം ഏറ്റവും മൂത്ത മാധവൻ വല്യച്ഛനാണ് ബാക്കിയുള്ള എല്ലാരേം വളർത്തിയതും വലുതാക്കിയതും, അച്ഛച്ചൻ മരിക്കുമ്പോൾ മാധവൻ വല്യച്ചന് പതിനെട്ടു തികഞ്ഞതേ ഉണ്ടായിരുന്നുള്ളു, പക്ഷെ തികഞ്ഞ ഒരു വ്യെക്തിയെപ്പോലെ തന്റെ അച്ഛൻ വിട്ടിട്ടു പോയിടത്തു നിന്ന് മാധവൻ വല്യച്ഛൻ എല്ലാം കെട്ടിപ്പടുത്തു, അന്ന് എന്റെ അച്ഛന് ആകെ പതിനൊന്നു വയസ് ഉണ്ടായിരുന്നുള്ളു, ആണുങ്ങളിൽ അച്ഛൻ നാലാമൻ ആയിരുന്നു ഏറ്റവും ഇളയവൻ രാജൻ ചെറിയച്ഛൻ, എന്റെ അച്ഛനെക്കാളും ആറു വയസ്സിനു ഇളയത്,
കുടുംബ പ്രാരബ്ധവും, എന്റെ അമ്മായിമാരെ കെട്ടിച്ചു വിടാനുള്ള ബന്ധപ്പാടിലും പെട്ട് എന്റെ പാവം മാധവൻ അമ്മാവന് ഒരു കുടുംബ ജീവിതം
💬 Comments
View all comments