Chapter Title : തട്ടത്തിൻ മറയത്ത് 1 [Flying Monk]
കണ്ടതും കക്ഷി എന്നോടുള്ള ദേഷ്യം വിടാതെ ആരോടോ എന്ന പോലെ പറഞ്ഞു.ആ ശബ്ദം കേട്ടതും ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നു,ഇനിയും നിന്നാൽ തിയേറ്ററിൽ
പടം തുടങ്ങി അര മണിക്കൂർ കഴിഞ്ഞു ഫ്ലാഷും കത്തിച്ചു വന്നതിനു അവിടിരിക്കുന്നവരുടെ തെറി കേൾക്കണ്ട വരും,അതിനൊക്കെ മുന്നേ ഈ യക്ഷിയുടെ വക വേറെയും.അതെല്ലാം ആലോചിച്ചു കൊണ്ട് ഞാൻ പെട്ടന്ന് വാതിലും പൂട്ടിയിറങ്ങി.
അതിനു ഇതൊക്കെ പറയാൻ നീ ഏതാന്ന് അല്ലെ,പറയാം...ഞാൻ കാശി എന്ന കാശിനാഥൻ മറ്റേ കക്ഷി 22ക്കാരനായ എന്റെ 40ക്കാരിയായ ഭാര്യ റാബി എന്ന റാബിയ.ആ ഇനി ഇത് എങ്ങനെ എന്നല്ലേ...?അതൊക്കെ കുറച്ചു വലിയ കഥയാ വഴിയേ പറയാം,അല്ലെങ്കിലേ ലേറ്റായെനു തെറി കേൾക്കും.
കാറിലിരിക്കുമ്പോളും എന്റെ പൊണ്ടാട്ടിയുടെ മുഖം ഊതി വീർപ്പിച്ച ബലൂൺ പോലിരുന്നു,അല്ലങ്കിൽ വാ അടക്കാതെ കലപില ചിലച്ചോണ്ടിരിക്കുന്ന ആളാണ് ഈ ഇരിപ്പിരിക്കുന്നത്.
"അത് വിടെന്റെ റാബി..." എന്നും പറഞ്ഞാ തുടയിൽ വച്ച എന്റെ ഇടതുകൈ
"എന്നെ ഇഷ്ട്ടമില്ലാത്തവർ ഒന്നും എന്നെ തൊടണ്ട..."എന്നും പറഞ്ഞു ചീറി കൊണ്ട് എന്റെ കൈ മാറ്റി.
"ഹാ...എന്റെ റാബിനെ ആരാ ഇഷ്ടല്ലാന്ന് പറഞ്ഞേ..." എന്നും പറഞ്ഞു കൊഞ്ചി കൊണ്ടവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും കക്ഷി അടങ്ങാനുള്ള മൂഡിൽ അല്ലായിരുന്നു.
"ഓഹ് പിന്നെ ഇഷ്ട്ടം കൂടിയത് കൊണ്ടായിരിക്കും അല്ലെ അങ്ങനെ ഓക്കെ വിളിക്കുന്നേ...നീ കൂടുതൽ ഒന്നും പറയണ്ട കാശി..." എന്റെ നേരെ തിരിഞ്ഞു കൊണ്ടവൾ പറഞ്ഞു.
"അശ്യേ...ഇത്രോമൊള്ളോ എന്റെ റാബി...അതൊക്കെ എന്റെ പൊന്നിന്റെ ദേഷ്യം കാണാൻ വേണ്ടി വിളിക്കണേ അല്ലേ..." ഞാൻ അനുനയന ശ്രമം തുടർന്നു.
"അയ്യാ...എന്താ അവന്റെ തേനേ പാലെ വിളി...നിനക്ക് ഈ കാര്യം കാണാനുള്ള
💬 Comments
View all comments