0%

Chapter Title : തട്ടത്തിൻ മറയത്ത് 1 [Flying Monk]

Author : Flying Monk Read All Parts 20.9K

തേനേ പൊന്നേ വിളി മാത്രമൊള്ളൂ...അത് എങ്ങനാ നമ്മൾ വയസിയായില്ലേ...അല്ലേലും ഇഷ്ടം കൊണ്ട് കെട്ടി കൂടെ പൊറുപ്പിക്കണേ ഒന്നുമല്ലല്ലോ..."

ആദ്യം എന്നോടുള്ള ദേഷ്യത്തിലും പിന്നെ പദം പറയുമ്പോലെയും റാബി പറഞ്ഞു നിർത്തി.

"ദേ റാബി അനാവശ്യം പറഞ്ഞാൽ അടിച്ചു കരണം ഞാൻ തിരിക്കും...എന്തും പറയാന്ന് ആണോ...അങ്ങനെ ആണേൽ നീ അങ്ങ് ഇട്ടിട്ടു പോ...ആരും പിടിച്ചു വെച്ചിട്ടൊന്നുമില്ലാലോ...പിന്നെ ഞാൻ ഒറ്റക്ക് ഉണ്ടാക്കി വെച്ചത് അല്ലല്ലോ ഒന്നും..."

അവൾ ആ പറഞ്ഞത് എന്നെ വല്ലാതെ ചൊടിപ്പിച്ചു,അത് കൊണ്ട് തന്നെ എന്റെ ശബ്ദത്തിനു വല്ലാത്ത ഒരു കനമുണ്ടായിരുന്നു.എന്നാൽ അതെന്റെ ഒരു അടവ് കൂടിയായിരുന്നു കാര്യം എന്നേക്കാൾ മൂത്തതാണ് എന്നെ വരച്ച വരയിലൊക്കെ നിർത്തിക്കും,പക്ഷെ എന്റെ ശബ്ദമുയർന്നാൽ ആള് പിന്നെ എലിയാണ് ബാക്കിയെന്തും കക്ഷിക്ക് ഒരു വിഷയമല്ല,പക്ഷെ

ഇതിൽ കക്ഷി വീഴും എന്നോട് പിണങ്ങുമെങ്കിലും ഞാൻ പിണങ്ങുന്നത് അവൾക്ക് സഹിക്കൂല.അത് എന്തായാലും വർക്കായി നേരെ നോക്കി ആക്സിലേറ്ററിൽ കാലമർത്തിയ എന്നെ സങ്കട ഭാവത്തിൽ നോക്കിയിരിക്കുന്നുണ്ട്.പറഞ്ഞത് കൂടി പോയെന്ന് അവൾക്കും തോന്നി തുടങ്ങി.

"കാശീ...സോറി...ഞാൻ അറിയാണ്ട്..."അവളെന്റെ കയ്യിൽ പിടിച്ചു പറഞ്ഞെങ്കിലും ഞാൻ ആ കൈ തട്ടി മാറ്റി ഇത്തിരി ഷോയിറക്കി,പക്ഷെ അതവൾക്ക് കൊണ്ടു.

"കാശീ...കഷ്ട്ടോണ്ട്...ഞാൻ അറിയാണ്ട് പറഞ്ഞേ ആണെന്ന് പറഞ്ഞില്ലേ...നീ അല്ലാണ്ട് എനിക്ക് ആരാ ഉള്ളെ..." എന്നും പറഞ്ഞവൾ കരയാൻ തുടങ്ങി.ഞാൻ ഇത്രക്കും പ്രതീക്ഷിച്ചിരുന്നില്ല.ഞാൻ പെട്ടെന്ന് വണ്ടി സൈടാക്കി അവൾക്ക് നേരെ തിരിഞ്ഞു

"അശ്യേ...ഞാൻ ആ ദേഷ്യത്തിൽ പറഞ്ഞേ അല്ലെ അതിനൊക്കെ ഇങ്ങനെ കരഞ്ഞാലോ എന്റെ റാബി...അയ്യേ...മോശം മോശം..." ഞാൻ അവളെ പിടിച്ചു അണച്ചു കൊണ്ട് പറഞ്ഞു.ആള് വലിയ എതിർപ്പൊന്നുമില്ലാതെ എന്റെ നെഞ്ചോടൊട്ടി കൊണ്ട് പൊട്ടി

💬 Comments

View all comments