0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 859
കൊണ്ട് തന്നെ ആണ് തട്ടം ഇട്ടിരിക്കുന്നത്. അത് കാറ്റത്ത് പാറുമ്പോൾ മുടിയും പാറിക്കളിക്കുന്നു. അവൾ ശ്രദ്ധിക്കുന്നുണ്ടന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം നോട്ടം  മാറ്റി. അവൾ പറഞ്ഞു തുടങ്ങി. സാഹിബ് ഒരു ട്രസ്റ്റ് തുടങ്ങിയിട്ടുണ്ട്, സാഹിബിന്റെ ഉപ്പാന്റെ പേരിൽ.. അതിലേക്ക് കുറേ പണം മാറ്റിവെച്ചു, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും കല്യാണത്തിനും ഒക്കെ ആയി.. അല്ലെങ്കിലേ ഉപ്പാന്റെ സഹായിക്കൽ കൂടുതൽ ആണെന്ന് പറഞ്ഞു ആൺമക്കൾ രണ്ടാളും ബിസിനസ് ഏറ്റെടുത്തു. സാഹിബിന്റെ പണ്ടത്തെ പ്രതാപം ഒക്കെ ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാം മക്കൾ ആണ് നോക്കുന്നത് ഇപ്പോൾ. ബന്ധുബലം കൂട്ടാൻ വേണ്ടി ആണ് ഹാരിസ് കൂട്ടുകാരൻ ഫഹദിനെ പെങ്ങൾക്ക് കല്യാണം ആലോചിച്ചുകൊണ്ട് വന്നത്. ഫഹദ് ഗൾഫിലും നാട്ടിലും ഗോൾഡ്  ബിസിനസ് ഒക്കെ ഉള്ള വലിയൊരു കുടുംബത്തിലെ മോനാണ്.. പക്ഷെ ഫഹദിനെ കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായം അല്ല..കഞ്ചാവും പെണ്ണും ഒക്കെ ഉണ്ടന്ന് കേൾക്കുന്നുണ്ട്..ശരിയാണോ എന്നറിയില്ല.. പിന്നെ അന്ന് കണ്ട ആ ഫോർച്യൂണറും...അത് മോഡിഫൈ ചെയ്തു ടൗണിൽകൂടെ റേസ് ചെയ്യുന്നത് ഓന്റെ ഹോബി ആണ്..അതിപ്പോ സ്‌കൂൾ ആണോ ആശുപത്രി ആണോ എന്നൊന്നും നോട്ടമില്ല.. പല പ്രാവശ്യം നാട്ടുകാർ കൈ വെക്കാൻ നിന്നതാണെങ്കിലും ഓന്റെ കുടുംബത്തിനെ ഓർത്തു വെറുതെ വിട്ടതാണ്... പിന്നെ ഓന്റെ ബാപ്പാനെ കുറച്ചു പേടിയും ഉണ്ട്.. എന്നാൽ ഞങ്ങൾ തമ്മിൽ വേറൊരു ബന്ധം ഉണ്ട്… പണ്ട് കോളജിൽ പഠിക്കുമ്പോൾ ചേച്ചിയുടെ കയ്യിൽകേറി പിടിച്ചതിനു ഞാനും അൻവറും ചേർന്ന് അവനെ റോഡിൽ ഇട്ടു തല്ലിയിട്ടുണ്ട്..തല്ലൽ എന്ന് പറഞ്ഞാൽ കൈയൊടിഞ്ഞു, റിബ്‌സിന്റെ ഒരു എല്ലു പൊട്ടി...അത്രയേ ഉള്ളൂ... അത്രയൊക്കെ ചെയ്യണം എന്ന് വിചാരിച്ചു

💬 Comments

View all comments