0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 860
ചെയ്തതല്ല..പിന്നെ അടിയല്ലേ, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ആയപ്പോൾ അത്രക്ക് പറ്റിപ്പോയി.. അന്ന് അച്ഛന്റെ പാർട്ടി സ്വാധീനം കൊണ്ടാണ് കേസ് ഇല്ലാതെ ഊരിപ്പോന്നത്.. അന്നത്തോടെ ഇനി അടിപിടിക്ക് പോയാൽ എന്റെ കാല് തല്ലി ഒടിക്കും എന്നാണ് അച്ഛന്റെ ഭീഷണി...അച്ഛനും അമ്മാവനും ഇല്ലാതായിട്ട് മതി ഞാൻ കാര്യങ്ങൾ ചോദിയ്ക്കാൻ പോവുന്നത് എന്നാണ് കൽപന..പക്ഷെ നട്ടെല്ലുള്ള സഹോദരൻ ഉണ്ടെങ്കിൽ ചോദിക്കാൻ ചെല്ലും എന്ന് പറഞ്ഞു ചേച്ചി അതിനെ നിസാരവൽക്കരിച്ചു. ഏതായാലും പിന്നെ ഞാൻ നാട്ടിൽ അങ്ങനെ പ്രശ്നം ഉണ്ടാക്കാൻ നിന്നിട്ടില്ല..അതിനും കൂടി ഉള്ളത് കോളേജിൽ ഉണ്ടാക്കി. അങ്ങനെ ഒക്കെ നടന്ന  അവനെ ആണ് ഹാരിസ് സ്വന്തം പെങ്ങൾക്ക് വേണ്ടി കൊണ്ട് വന്നിരിക്കുന്നത്... എനിക്ക് പുച്ഛം തോന്നി. എന്റെ മുഖത്തു അത് പ്രകടമായി. .ഹന്ന അത് കണ്ടു അല്പം വിഷമത്തോടെ പുഞ്ചിരിച്ചു.
കാട് കഴിഞ്ഞു വണ്ടി മുന്നോട്ട് പോയതോടെ പാട്ടും ഡാൻസും എല്ലാം ആയി എല്ലാവരും ആവേശത്തിൽ ആയി. മൈസൂർ എല്ലാം കറങ്ങി അന്ന് രാത്രി അവിടെ നിന്ന് പിറ്റേന്ന് ബാംഗ്ലൂർ പോവാനാണ് പ്ലാൻ.. ഈ ബാംഗ്ലൂർ എന്ത് കാണാൻ ആണെന്നാണ്?? ഞാൻ കുറെ കാലം അവിടെ ഉണ്ടായിട്ടും എല്ലാവരും ബാംഗ്ലൂർ ബാംഗ്ലൂർ എന്ന് പറഞ്ഞു അങ്ങോട്ട് ഓടിപ്പോവുന്നതിന്റെ ഗുട്ടൻസ് എനിക്കിത് വരെ മനസ്സിലായിട്ടില്ല. കുറച്ചു പബ്ബും ഇഷ്ടം പോലെ ബാറും കുറെ മാളും ഷോപ്പിംഗ് സെൻററും അല്ലാതെ ഒരു കുന്തവും അവിടെ ഇല്ല. ഏതായാലും വണ്ടി കെ ആർ മാർക്കെറ്റിൽ പാർക്ക് ചെയ്തു.  ഇവരുടെ ട്രിപ്പിലെ ഏറ്റവും ഊള പ്ലാൻ ആണ് ഇത്... ചെക്കന്മാർക്കും പെണ്ണുങ്ങൾക്കും സ്വാതന്ത്ര്യത്തോടെ കറങ്ങി നടക്കാം എന്നത്

💬 Comments

View all comments