Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
കേറി മജെസ്റ്റിക്കിൽ എത്തി, അവിടെ കുറെ വായിനോക്കി നടന്നു. ഞാൻ പറയുന്ന പൊട്ടത്തരങ്ങൾ എല്ലാം കേട്ട് അവൾ ചിരിക്കുന്നുണ്ട്.. എന്റെ കൂടെ നടക്കുന്നുണ്ട്. എന്നാൽ അബദ്ധത്തിൽ പോലും എന്നെ തൊടുന്നത് പോലും ഇല്ല.. കുറച്ചു ഡ്രെസ്സും ബാഗും അല്ലറ ചില്ലറ സ്വീറ്റ്സ് ഒക്കെ വാങ്ങി ഞങ്ങൾ മെട്രോയിൽ കേറി ബസിനടുത്തെത്തി. മിക്കവാറും പേര് എത്തിയിട്ടുണ്ട്. ബോയ്സ് ചിലരൊക്കെ ബാറിൽ കേറി രണ്ടെണ്ണം അടിച്ചിട്ടാണ് വന്നത്. ഗേൾസ് ഫുൾ ഷോപ്പിംഗ് ഒക്കെ.. ഞങ്ങൾ ബൈക്ക് എടുത്ത് അവിടേം ഇവിടേം ഒക്കെ കറങ്ങിയത് കേട്ട് അവർ അന്തം വിട്ടു...ബാക്കി ഉള്ളവരൊക്കെ വെറുതെ മാളിൽ ഒക്കെ, കേറി വായിനോക്കി നടന്നു കുറെ ഷോപ്പിംഗ് ഒക്കെ നടത്തി എന്നെ ഉള്ളൂ...
തിരിച്ചു വരുമ്പോൾ ആരും സീറ്റിൽ പോലും ഇരിക്കാതെ ആയിരുന്നു തുള്ളിച്ചാട്ടം..രാത്രി രണ്ടു മണിയോടെ ബസ് കോളേജിൽ എത്തി. ചിലരൊക്കെ വഴിയിൽ ഇറങ്ങിയിരുന്നു, ബാക്കി ഉള്ളവരെ കൂട്ടാൻ വീട്ടുകാരും. അവിടെ പക്ഷെ ഹന്നയുടെ വീട്ടുകാരെ കണ്ടില്ല. അവൾ എത്തുന്ന സമയം പറഞ്ഞിട്ടില്ലായിരുന്നു. എന്നോട് വീട്ടിൽ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. പക്ഷെ അത് ശരിയല്ല.. അസമയത്ത് ഒരു പെണ്ണിനെ കൊണ്ട് ചെന്നാക്കുക എന്ന് പറഞ്ഞാൽ...പക്ഷെ അവൾ വാശിയിൽ ആണ്.. ഷെൽഹയെ വിളിച്ചപ്പോൾ കൊണ്ട് ചെന്നാക്കാൻ പറഞ്ഞു. അവസാനം ആ വഴിക്കുള്ള ഒരു ടീച്ചറിന്റെ കാറിൽ അവളെ കയറ്റി വിട്ടു. അൻവർ വഴിയിൽ ഇറങ്ങി പമ്പിൽ നിന്ന് എന്റെ ബൈക്ക് എടുത്ത് വന്നിരുന്നു. അത് വാങ്ങി ഞാൻ ആ കാറിന്റെ പിന്നാലെ ഒരു അകലം ഇട്ട് ഓടിച്ചു... എന്നെ വിശ്വസിച്ചു വീട്ടിൽ വിടാൻ പറഞ്ഞതാണ്, അപ്പോൾ
💬 Comments
View all comments