0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 864
അവൾ വീട്ടിൽ എത്തി എന്ന് ഉറപ്പാക്കണമല്ലോ...
അവളുടെ ഗേറ്റിനു മുന്നിൽ ഹന്നയെ ഇറക്കി ടീച്ചർ പോയി. ഞാൻ കുറച്ചു അകലം വിട്ടു ബൈക്ക് നിർത്തി ഹെഡ്‍ലൈറ്റ് ഓഫ് ആക്കി.അവൾ വീട്ടിൽ ഉള്ളവരെ വിളിക്കുകയാണ് മൊബൈലിൽ. പക്ഷെ ആരും ഫോൺ എടുക്കുന്നില്ല. പെണ്ണിന് ചെറുതായിട്ട് പേടി ആയെന്നു തോന്നുന്നു. ബാഗ് നിലത്തു വെച്ച് വീണ്ടും വിളിക്കുകയാണ്. ഞാൻ അടുത്തേക്ക് ചെന്നു എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ആശ്വാസം അതെ പോലെ കുറച്ചു ദേഷ്യവും.. ഞാൻ മതിൽ ചാടിക്കടന്നു വീടിന്റെ മുന്നിൽ ചെന്ന് കാളിങ് ബെൽ അടിച്ചു. കുറച്ചുനേരം അടിച്ചപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. വീണ്ടും അതെ പോലെ തിരിച്ചുചാടി ബൈക്കിന്റെ അടുത്ത് വന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഖദീജുമ്മ വന്നു ഗേറ്റ് തുറന്നു, അവൾ ഒറ്റക്ക് നിൽക്കുന്നത് കണ്ടു എന്തൊക്കെയോ ദേഷ്യപ്പെട്ടു. ദൂരെ നിൽക്കുന്ന എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടവൾ എന്തോ പറഞ്ഞു. എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് ഉമ്മ അവളെയും കൊണ്ട് അകത്തേക്ക് നടന്നു. * * * * * * * * രണ്ടു ദിവസത്തേക്ക് വേറെ എങ്ങോട്ടും പോയില്ല. വീട്ടിലും പറമ്പിലും തന്നെ ആയിരുന്നു. വീടിനു ചുറ്റുമുള്ള പറമ്പ് ഒരു ഫാം ആക്കി മാറ്റണം. അതിനു വേണ്ടി ഒരു ദിവസം ഉച്ചക്ക് കൃഷിഭവനിൽ ചെന്നു. ശനിയാഴ്ച്ച ആണ്, അധികം തിരക്കില്ല. ഓഫീസറുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് രണ്ടു പെൺകുട്ടികൾ അറ്റസ്റ്റ് ചെയ്യിപ്പിക്കാൻ വന്നത്. അതിലൊരാൾ ഹന്ന ആണ്.. കൂടെ ഉള്ളത് ഫ്രണ്ട് ആണ്, എന്തോ എക്സാം അപ്ലിക്കേഷൻ ആണ്..അതിന്റെ കൂടെ വെക്കാൻ മാർക്ക് ലിസ്റ്റ്

💬 Comments

View all comments