Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
കൊണ്ട് കൂടുതൽ ചിന്തിക്കാൻ ഞാൻ മുതിർന്നില്ല. അവൾക്കും അത് പോലെ ആണെന്ന് തോന്നുന്നു. എന്നോട് സംസാരിക്കുമ്പോൾ പലപ്പോഴും ആ കണ്ണുകൾ വിടരുന്നതു കാണാം. മുഖത്തു നോക്കാതെ ചുണ്ടിൽ എപ്പോഴും ഒരു ചിരി ഒളിപ്പിച്ചാണ് അവൾ സംസാരിക്കാറ്.. ഇടക്ക് ആ ഇഷ്ടം കൈവിട്ടുപോവുന്നുണ്ടോ എന്ന് തോന്നി. അവളെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ രാവിലത്തെ ട്രിപ്പിൽ അനീഷിന് പകരം കണ്ടക്ടർ ആയിട്ട് കേറാൻ തുടങ്ങി. അവളുടെ വീടിന്റെ മുന്നിൽ എത്തുമ്പോൾ അവൾ റെഡി ആയി കാറിൽ കേറി കോളേജിൽ പോവാൻ നിൽക്കുന്നത് കാണാമായിരുന്നു. വെറുതെ കൈ വീശി ചിരിച്ചു കാണിക്കും... രണ്ടു മൂന്നു ദിവസം ഇത് ആവർത്തിച്ചപ്പോൾ അവൾ രാവിലെ കോളജിലേക്കുള്ള യാത്രയും തിരിച്ചുള്ള യാത്രയും ഞങ്ങളുടെ ബസ്സിൽ ആക്കി…അങ്ങനെ കണ്ടക്ടർ ആയിരുന്ന ഞാൻ രാവിലത്തേയും വൈകുന്നേരത്തേയും ട്രിപ്പിൽ അക്ബറിക്കാക്ക് പകരം ഡ്രൈവർ ആയി. അവൾ നേരെ കേറി ഡ്രൈവർ സീറ്റിന്റെ തൊട്ടു പിറകിൽ ആണ് വന്നു നിൽക്കാറ്.. സീറ്റ് ഉണ്ടാവാറില്ല. പിന്നെ കോളേജ് എത്തുന്ന വരെ ഓരോന്ന് പറഞ്ഞും ചിരിച്ചും നല്ല രസമായിട്ട് പോവും. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു എന്റെയും അവളുടെയും വിചാരം. എന്നാൽ ബസിലെ യാത്രക്കാർക്കും, പണിക്കാർക്കും എല്ലാവര്ക്കും അത് മനസ്സിലായി. ഇപ്പോൾ അവളുടെ വീടിന്റെ മുന്നിൽ ബസ് നിർത്തുമ്പോൾ തന്നെ ആൾക്കാർക്ക് ഒരു കളിയാക്കൽ ആയിത്തുടങ്ങി. ബസ് കണ്ടക്ടർ സിനിമയിലെ അവസ്ഥ..
ഒരു ദിവസം ഉച്ചക്ക് ഷോപ്പിലെ കണക്കുകൾ നോക്കികൊണ്ടിരുന്നപ്പോൾ ആണ് ഷെൽഹയുടെ ഫോൺ, വേറൊന്നും അല്ല.. ഹന്നയ്ക്ക് എന്നെ ഇഷ്ടമാണ്...
ഇത് നടക്കില്ല, അവളെ മറക്കണം എന്ന് പറയാൻ ആയിരിക്കും അവളുടെ
💬 Comments
View all comments