0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 867
ഫോൺ എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചു അവൾ പറഞ്ഞു, " ഉപ്പാക്ക് തീരെ വയ്യ.. ഹാരിസ് ഓൾടെ ഇഷ്ടം നോക്കൂല.. ഓന് പൈസ ന്നുള്ള വിചാരെ ഉള്ളൂ. ഇയ്യ്‌ ഓളെ നോക്കണം.. അന്ന് ഇനിക്ക് ചെയ്യാൻ പറ്റാഞ്ഞത് ഓൾക്ക് പറ്റണം..ഓൾക്ക് അന്നെ അത്രക്ക് ഇഷ്ടാ... " "ഹന്നയ്ക്ക് മാത്രല്ല, എനിക്കും ഓളെ ഇഷ്ടാ... അന്നൊരു വട്ടം ഓരോ കാര്യങ്ങക്ക് ആയിട്ട് ഞാൻ സാഹിബിന്റെ ഒരു മോളെ മറന്നു.. പക്ഷെ ഇപ്രാവശ്യം അങ്ങനെ ആവൂല്ല", ഞാൻ പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു. പറഞ്ഞത് ശരി ആണ്, ഇനി ആർക്ക് വേണ്ടിയും എന്റെ ഇഷ്ടത്തെ മറക്കാൻ എനിക്ക് പറ്റില്ല.. പക്ഷെ ഇത് എങ്ങനെ വീട്ടിൽ പറയും? വീട്ടിൽ അറിഞ്ഞാൽ ഒരു ഭൂകമ്പം ഉണ്ടാവും.. അമ്മയും അച്ഛനും സപ്പോർട് ചെയ്യില്ല..പിന്നെ ഉള്ളത് അമ്മാവൻ ആണ്... വണ്ടി എടുത്ത് അമ്മാവന്റെ വീട്ടിലേക്ക് വിട്ടു. അവർക്ക് ഒരു മോളാണ്, എന്നേക്കാൾ ചെറുത്..അമ്മു. പഠിക്കുകയാണ്..എന്റെ ചേച്ചി ആണ് അവളുടെ റോൾ മോഡൽ. ചേച്ചിയെ പോലെ സിവിൽ സർവീസ് എടുക്കണം എന്നും പറഞ്ഞു നടക്കാണ്. വീട്ടിലെത്തിയപ്പോൾ അമ്മാവൻ ഇല്ല. പതുക്കെ അമ്മായിയുടെ മടിയിൽ കിടന്നു കഥകൾ ഒക്കെ പറഞ്ഞു. ഒന്നും ഒളിച്ചു വെക്കാതെ...പണ്ട് ഷെൽഹയും ആയിരുന്ന ബന്ധവും, പ്രശ്നങ്ങൾ വിചാരിച്ചു ഞങ്ങൾ പിരിഞ്ഞതും ഹന്നയെ കണ്ടതും എല്ലാം... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണിൽ ചെറിയൊരു നനവുണ്ടായിരുന്നു. എന്റെ തലമുടിയിലൂടെ കയ്യോടിച്ചുകൊണ്ട് അമ്മായി ഇരുന്നു. അമ്മായിക്കും എന്ത് പറയണം എന്നറിയില്ല. അമ്മു ഇതെല്ലാം കേട്ട് എന്നെ സപ്പോർട് ചെയ്തു.
അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ വേണ്ടത്. ഇനി അവൾക്ക്

💬 Comments

View all comments