0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 884
ഗാപ് ഇല്ലന്നെ.. വണ്ടി മാറ്റി ഇടാൻ പറഞ്ഞപ്പോൾ ആ ചെക്കന്മാർ ഒടക്കാൻ വന്നെക്കണ്... രാവിലത്തെ ട്രിപ്പ് അല്ലെ..കുട്ട്യോളും ഓഫീസിൽ പോവണ്ടോരും ഒക്കെ ഇണ്ട്... ന്താപ്പോ ചെയ്യാ?? ആ സാഹിബിന്റെ പെരെന്റെ മുന്നിൽ ആയീലെ?? " സാഹിബ്- ശരിക്ക് പറഞ്ഞാൽ മാളിയേക്കൽ അഹമ്മദ് ഹാജിയാർ, സ്ഥലത്തെ പ്രമുഖൻ ആണ്, അതിലുപരി നല്ലൊരു മനുഷ്യനും.. ജാതി മത ചിന്തകൾ ഇല്ലാതെ എല്ലാവരെയും മനുഷ്യനായി കാണുന്ന വ്യക്തി. ഇന്നോവ നിർത്തി ഇട്ട സ്ഥലത്തേക്കു ചെന്നപ്പോൾ ആണ്, സാഹിബിന്റെ അറാംപിറന്ന രണ്ടാമത്തെ മോൻ കണ്ടക്ടർ അനീഷിന്റെ കോളറിൽ പിടിച്ചു ഇന്നോവയോട് ചേർത്ത് നിർത്തിയിരിക്കുകയാണ്. അനീഷ് ഒരു പാവം ആണ്. മെലിഞ്ഞു വലിയ ആരോഗ്യം ഇല്ലാത്ത ഒരു പാവം..എന്നാലോ എപ്പോഴും നിഷ്കളങ്കമായ ഒരു ചിരി ആ മുഖത്തുണ്ടാവും.
" എന്താ ഹാരിസേ ഈ കാട്ടുന്നത്?? ഓനെ വിടെടാ... "പറഞ്ഞു കൊണ്ട് ഞാൻ ഹാരിസിന്റെ തോളിൽ പിടിച്ചു പിന്നോട്ട് വലിച്ചു. ഹാരിസ് എന്നേക്കാൾ 2 വയസ്സിനു മൂത്തതാണ്. സാഹിബിന്റെ രണ്ടാമത്തെ മോൻ. ഉപ്പാന്റെ ബിസിനസ് ഒക്കെ നോക്കി നടത്തുന്നു. സാഹിബിനു നാലു മക്കൾ ആണ്, മൂത്തത് രണ്ടെണ്ണം ആണും, ഇളയ രണ്ടെണ്ണം പെണ്ണും. ഇവൻ രണ്ടാമത്തെ ആളാണ്. മൂത്തവൻ ഫർഹാൻ ഇടക്കെ നാട്ടിൽ കാണൂ...ഗൾഫിലെ ബിസിനസ് നോക്കുന്നത് അവനാണ്. പിന്നെ മൂന്നാമത്തേത് ഷെൽഹ, എന്റെ കൂടെ പഠിച്ചതാണ്.. അതിലുപരി എന്റെ പ്രാണൻ ആയിരുന്നു കുറെ കാലം.. പിന്നെ ഒരു നായർ ചെക്കൻ നാട്ടിലെ മുസ്ലിം പ്രമാണിയുടെ മോളെ കല്യാണം കഴിച്ചാൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ ഓർത്തു ഞങ്ങൾ പിരിഞ്ഞു.. ഒന്നാം ക്ലാസ് മുതൽ പ്ലസ്

💬 Comments

View all comments