Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
ടു വരെ കൊണ്ട് നടന്ന ആ സ്നേഹം ഞങ്ങൾ രണ്ടും ഞങ്ങളുടെ ഉള്ളിൽ തന്നെ കുഴിച്ചു മൂടി. അല്ലെങ്കിലും എപ്പോഴും തട്ടത്തിൻ മറയത്ത് സംഭവിക്കില്ലല്ലോ.
പെട്ടെന്ന് പിന്നിൽ നിന്ന് വലിച്ചത് കൊണ്ടാവും ഹാരിസിന്റെ കയ്യൊന്നു അയഞ്ഞു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ- ആദി.
" ആദി..നീ ഇതിൽ ഇടപെടേണ്ട, സാഹിബിന്റെ വീടിന്റെ മുന്നിൽ കിടന്ന് ഒരുത്തനും ഷോ കാണിക്കണ്ട. "
" എടാ..നീയാ വണ്ടി ഒന്ന് മാറ്റി ഇട്ടു കൊടുക്ക്.. എല്ലാർക്കും പോണ്ടേ?? നോക്ക്..ഗേറ്റിന്റെ ഉള്ളിലേക്ക് ഇട്.. അവിടെ സ്ഥലം ഉണ്ടല്ലോ... . "
" അങ്ങനെ ഈ വണ്ടി മാറ്റിയിട്ട് ആരും പോണ്ട, ഒരു അർജന്റ് കാര്യം നടന്നോണ്ടിരിക്കാണ് അകത്തു. ഒരു പത്തു മിനുട്ട് കൂടി, അത് കഴിഞ്ഞു മാറ്റാം.. നേരത്തെ മാറ്റിയേനെ, അപ്പൊ ഈ നായ്ക്കൾക്ക് ഇവിടെ കിടന്നു ഹോൺ അടിക്കണം..."
ഹാരിസിനോട് പറഞ്ഞാൽ അവനു മനസ്സിലാവില്ല. പണ്ട് മുതലേ ഉള്ള പ്രശ്നം ആണ്, വാപ്പാന്റെ പൈസ കണ്ടു വളർന്നതിന്റെ ആണ്.
" ശരി എന്നാ...ഞങ്ങൾ വെയിറ്റ് ചെയ്യാം... അനീഷേ..വാടാ"
ഞാൻ അവനെയും കൊണ്ട് ബസിലേക്ക് കേറി..ഞങ്ങൾ കയറുന്നതും നോക്കി കുറച്ചു നേരം നിന്നിട്ട് അവൻ വീട്ടിലേക്ക് കേറിപ്പോയി.
ഞാൻ ഫ്രണ്ട് ഡോറിലൂടെ കേറി അക്ബർ ഇക്കയോട് മാറി ഇരിക്കാൻ പറഞ്ഞു.
" ആദി..മോനെ വേണ്ടെടാ... അച്ഛൻ അറിഞ്ഞാൽ പ്രശ്നം ആവും.. "
" ഇല്ലിക്കാ...ഇതിപ്പോ ശരിയാക്കിത്തരാം... " ഒരു ചിരിയോടെ പറഞ്ഞു ഞാൻ ഡ്രൈവർ സീറ്റിൽ ഇരുന്നു വണ്ടി സെക്കന്റിലേക്ക് ഇട്ടു മുന്നോട്ട് എടുത്തു. വണ്ടിയുടെ ടെസ്റ്റിന് സമയം ആയിട്ടുണ്ട്, ഇന്നത്തേത് ലാസ്റ്റ്
💬 Comments
View all comments