Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
നോക്കി ഇരിക്കുന്നുണ്ട്. ദേഷ്യം വന്നാൽ ലക്ഷ്മിയമ്മ യക്ഷിയമ്മ ആണ്. ആര് പറഞ്ഞാലും ഒന്നും കേൾക്കില്ല...ലോക്കൽ സെക്രട്ടറി ആയ അച്ഛനെ വരെ വരച്ച വരയിൽ നിർത്തും.. അച്ഛനും അമ്മാവനും കൂടി ബിസിനസ് ആണ്.. അമ്മാവൻ എന്ന് വിളിക്കുമെങ്കിലും അച്ഛന്റെ അനിയൻ ആണ്..
ബസ്, പെട്രോൾ പമ്പ്, ടൗണിൽ 2 സൂപ്പർ മാർക്കറ്റ് പിന്നെ രണ്ടു ക്വാറിയും ഒരു ക്രഷറും കുറച്ചു സിവിൽ കോൺട്രാക്ട് വർക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പേർ- ചേച്ചി ആണ് മൂത്തത്, അവൾ സിവിൽ സർവീസ് വേണമെന്ന് പറഞ്ഞു കോഴിക്കോട് ആണ്. കോച്ചിങ് കഴിഞ്ഞു ഇപ്പോൾ അവിടെ ഒരു സെന്ററിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ഈ ഞാൻ. എഞ്ചിനീയറിംഗ് കഴിഞ്ഞു ബാംഗ്ലൂർ ആയിരുന്നു. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ. രക്തത്തിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളതുകൊണ്ട് ആണോ എന്തോ കുത്തക മുതലാളിമാർക്ക് വേണ്ടി പണിയെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ആറക്ക ശമ്പളം ജോലി ഇട്ടെറിഞ്ഞു പോന്നു. (പ്ളീസ് നോട്ട് : ഒരു ലക്ഷം മുതൽ ആറക്കം
തുടങ്ങും... ). ഇപ്പൊ നാട്ടിൽ ചെറുതായിട്ട് അച്ഛന്റെ ബിസിനസ്സിൽ സഹായിച്ചും അല്ലറ ചില്ലറ കൃഷിയൊക്കെ ആയിട്ടും മുന്നോട്ട് പോവുന്നു.
വീടിനടുത്തുള്ള ഷെഡിൽ ബൈക് നിർത്തി ഇറങ്ങി. അച്ഛന്റെ പണ്ടത്തെ പടക്കുതിരകൾ- ഒരു രാജ്‌ദൂതും അംബാസഡറും, രണ്ടും KLM രെജിസ്ട്രേഷൻ - പ്രതാപത്തോടെ കിടക്കുന്നുണ്ട് ഷെഡിൽ. വല്ലപ്പോഴും മാത്രമേ ആ വണ്ടികൾ ഷെഡിൽ നിന്നും ഇറങ്ങാറുള്ളൂ.. അല്ലാത്തപ്പോൾ ഓടാൻ അമ്മാവന്റെ ഇന്നോവ ഉണ്ട്.
ചെന്ന് കേറിയ പാടെ കേട്ടു അമ്മയുടെ വായിൽ നിന്ന്...വയറു നിറച്ചു. ഞാൻ വാദിക്കാൻ പോയില്ല. കച്ചറ ഉണ്ടാക്കിയത് അല്ല , അത് സാഹിബിന്റെ വീട്ടുകാരോട് ഉണ്ടാക്കിയതാണ് വലിയ പ്രശ്നം. അമ്മയും ഖജീജുമ്മയും കൂട്ടുകാർ ആണെങ്കില് അച്ഛനും സാഹിബും അതിനേക്കാൾ കൂട്ടുകാർ ആണ്, അല്ല ആയിരുന്നു.. അച്ഛൻ പണ്ട് ഈ ബസും സൂപ്പർ മാർക്കറ്റും തുടങ്ങുന്നതിന്റെ മുമ്പ്..... പണ്ട് നല്ല രീതിയിൽ ബന്ധം ഉണ്ടായിരുന്ന കുടുംബം ആണ് ഞങ്ങളുടേത്. പക്ഷെ അതിനിടയിൽ രാഷ്ട്രീയവും ബിസിനസ്സ് പരമായ കുറച്ചു വഴക്കുകളും കേറി വന്നപ്പോൾ കുറച്ചൊന്നു അകന്നു. എന്നാലും തമ്മിൽ ശത്രുത ഒന്നുമില്ല.. ഇപ്പോൾ മനസ്സിലായില്ലേ
💬 Comments
View all comments