0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 303
ഇതിനിടയിൽ ഞാനും ഷെൽഹയും തമ്മിലുള്ള ബന്ധം അറിഞ്ഞാൽ ഉള്ള കോലാഹലം എന്തായിരിക്കും എന്ന്.. ചിലപ്പോൾ വർഗീയതയും രാഷ്ട്രീയവും പറഞ്ഞു നാട് കത്തും.. വീട്ടുകാർക്ക് പ്രശ്നം ഇല്ലെങ്കിലും നാട്ടുകാർ പ്രശ്നം ഉണ്ടാക്കുമല്ലോ.. അച്ഛനോട് ഇന്ന് നടന്നതൊന്നും പറഞ്ഞു ഇനിയും എന്നെ ചീത്ത കേൾപ്പിക്കരുത്  എന്ന് സമ്മതിപ്പിച്ചാണ് റൂമിലേക്ക് പോയത്. എന്നാലും മൂപ്പർ അറിയും..പക്ഷെ ഇനി ഒരു മൂന്നു ദിവസം ഞാൻ നാട്ടിൽ ഉണ്ടാവില്ല.. അതുകൊണ്ട് നേരിട്ടുള്ള ചീത്തവിളി കേൾക്കണ്ട. നാളെ രാവിലെ നാട്ടിലെ ഗവൺമെന്റ് കോളേജിൽ നിന്ന് ടൂർ ആണ്...വയനാട്, മൈസൂർ ബാംഗ്ലൂർ... മൂന്നു ദിവസത്തെ ടൂർ.  നാളെ രാവിലെ പോവും, ഞങ്ങളുടെ ടൂറിസ്റ്റ് ബസ് ആണ്. എനിക്ക് വണ്ടി ഓടിക്കുന്നത് ഭ്രാന്താണ്. പിന്നെ ടൂറിസ്റ്റ് ബസും.. വേറെന്ത് ഒടിച്ചാലൂം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ഫീൽ അത് വേറെ ആണ്.. അങ്ങനെ ആണ് ഞാൻ ട്രിപ്പ് എടുക്കാം എന്ന് പറഞ്ഞത്. രാവിലെ നേരത്തെ എണീറ്റ് ബൈക്കും എടുത്ത് പെട്രോൾ പമ്പിൽ എത്തി. ഫീനിക്‌സ്- ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വണ്ടി.. ജില്ലയിലെ തന്നെ നമ്പർ 1 ആണ്. ഞാൻ ബാംഗ്ലൂർ നിന്ന് വന്നു ചേർത്തലയിലും ചെങ്ങന്നൂരും  ഒക്കെ പോയി മറ്റുള്ള ടൂറിസ്റ്റ് വണ്ടികൾ കണ്ടു അതിനനുസരിച്ചു ലൈറ്റും സൗണ്ടും ചെയ്തു എടുത്തതാണ് ഈ വണ്ടി. വണ്ടി എടുത്ത് കോളേജിൽ പോയി ട്രിപ്പ് എടുത്തു. എന്റെ കൂടെ ഒരാൾ കൂടി ഉണ്ട് ഡ്രൈവർ ആയിട്ട്- അൻവർ. അക്ബറിക്കാന്റെ അനിയൻ ആണ്. പണ്ട് മുതലേ ഞങ്ങളുടെ ബസിൽ ആയിരുന്നു. ഈ ബസ് വാങ്ങിയപ്പോൾ ഇതിലേക്ക് വന്നു.  അതിലുപരി  പണ്ട് മുതലേ എന്റെ എല്ലാ അടിപിടിക്കും കച്ചറകൾക്കും കൂടെ ഉള്ള ചങ്ക്. രാവിലെ ആയത് കൊണ്ട് ബസ് കത്തിച്ചു വിട്ടു.. കുട്ടികൾ എല്ലാം പാട്ടും ലൈറ്റും ഒക്കെ ഹെവി സൗണ്ടിൽ ഇട്ടു ഡാൻസ് ആണ്.. ഞാനും കുറച്ചില്ല, ആംപ്ലിഫയറും സ്‌പീക്കറും ലേസറും എല്ലാ ലൈറ്റും ഇട്ടുകൊടുത്തു. അവരുടെ പ്രായം ഇതല്ലേ...കുടുംബം ഒക്കെ
ആയിക്കഴിഞ്ഞാൽ ആകെ ആലോചിക്കാൻ ഈ ടൂർ ഒക്കെയേ കാണൂ... അടിച്ചു പൊളിക്കട്ടെ..7 മണി കഴിഞ്ഞു, ബസ് താമരശ്ശേരി ചുരം കേറിക്കൊണ്ടിരിക്കുകയാണ്..ബസിന്റെ സ്പീഡ് നന്നായി

💬 Comments

View all comments