Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
അച്ഛനും സാഹിബും അതിനേക്കാൾ കൂട്ടുകാർ ആണ്, അല്ല ആയിരുന്നു.. അച്ഛൻ പണ്ട് ഈ ബസും സൂപ്പർ മാർക്കറ്റും തുടങ്ങുന്നതിന്റെ മുമ്പ്..... പണ്ട് നല്ല രീതിയിൽ ബന്ധം ഉണ്ടായിരുന്ന കുടുംബം ആണ് ഞങ്ങളുടേത്. പക്ഷെ അതിനിടയിൽ രാഷ്ട്രീയവും ബിസിനസ്സ് പരമായ കുറച്ചു വഴക്കുകളും കേറി വന്നപ്പോൾ കുറച്ചൊന്നു അകന്നു. എന്നാലും തമ്മിൽ ശത്രുത ഒന്നുമില്ല.. ഇപ്പോൾ മനസ്സിലായില്ലേ ഇതിനിടയിൽ ഞാനും ഷെൽഹയും തമ്മിലുള്ള ബന്ധം അറിഞ്ഞാൽ ഉള്ള കോലാഹലം എന്തായിരിക്കും എന്ന്.. ചിലപ്പോൾ വർഗീയതയും രാഷ്ട്രീയവും പറഞ്ഞു നാട് കത്തും.. വീട്ടുകാർക്ക് പ്രശ്നം ഇല്ലെങ്കിലും നാട്ടുകാർ പ്രശ്നം ഉണ്ടാക്കുമല്ലോ..
അച്ഛനോട് ഇന്ന് നടന്നതൊന്നും പറഞ്ഞു ഇനിയും എന്നെ ചീത്ത കേൾപ്പിക്കരുത് എന്ന് സമ്മതിപ്പിച്ചാണ് റൂമിലേക്ക് പോയത്. എന്നാലും മൂപ്പർ അറിയും..പക്ഷെ ഇനി ഒരു മൂന്നു ദിവസം ഞാൻ നാട്ടിൽ ഉണ്ടാവില്ല.. അതുകൊണ്ട് നേരിട്ടുള്ള ചീത്തവിളി കേൾക്കണ്ട.
നാളെ രാവിലെ നാട്ടിലെ ഗവൺമെന്റ് കോളേജിൽ നിന്ന് ടൂർ ആണ്...വയനാട്, മൈസൂർ ബാംഗ്ലൂർ... മൂന്നു ദിവസത്തെ ടൂർ. നാളെ രാവിലെ പോവും, ഞങ്ങളുടെ ടൂറിസ്റ്റ് ബസ് ആണ്. എനിക്ക് വണ്ടി ഓടിക്കുന്നത് ഭ്രാന്താണ്. പിന്നെ ടൂറിസ്റ്റ് ബസും.. വേറെന്ത് ഒടിച്ചാലൂം ടൂറിസ്റ്റ് ബസ് ഓടിക്കുന്ന ഫീൽ അത് വേറെ ആണ്.. അങ്ങനെ ആണ് ഞാൻ ട്രിപ്പ് എടുക്കാം എന്ന് പറഞ്ഞത്.
രാവിലെ നേരത്തെ എണീറ്റ് ബൈക്കും എടുത്ത് പെട്രോൾ പമ്പിൽ എത്തി. ഫീനിക്‌സ്- ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വണ്ടി.. ജില്ലയിലെ തന്നെ നമ്പർ 1 ആണ്. ഞാൻ ബാംഗ്ലൂർ നിന്ന് വന്നു ചേർത്തലയിലും ചെങ്ങന്നൂരും ഒക്കെ പോയി മറ്റുള്ള ടൂറിസ്റ്റ് വണ്ടികൾ
💬 Comments
View all comments