0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 855
കണ്ടു അതിനനുസരിച്ചു ലൈറ്റും സൗണ്ടും ചെയ്തു എടുത്തതാണ് ഈ വണ്ടി. വണ്ടി എടുത്ത് കോളേജിൽ പോയി ട്രിപ്പ് എടുത്തു. എന്റെ കൂടെ ഒരാൾ കൂടി ഉണ്ട് ഡ്രൈവർ ആയിട്ട്- അൻവർ. അക്ബറിക്കാന്റെ അനിയൻ ആണ്. പണ്ട് മുതലേ ഞങ്ങളുടെ ബസിൽ ആയിരുന്നു. ഈ ബസ് വാങ്ങിയപ്പോൾ ഇതിലേക്ക് വന്നു.  അതിലുപരി  പണ്ട് മുതലേ എന്റെ എല്ലാ അടിപിടിക്കും കച്ചറകൾക്കും കൂടെ ഉള്ള ചങ്ക്. രാവിലെ ആയത് കൊണ്ട് ബസ് കത്തിച്ചു വിട്ടു.. കുട്ടികൾ എല്ലാം പാട്ടും ലൈറ്റും ഒക്കെ ഹെവി സൗണ്ടിൽ ഇട്ടു ഡാൻസ് ആണ്.. ഞാനും കുറച്ചില്ല, ആംപ്ലിഫയറും സ്‌പീക്കറും ലേസറും എല്ലാ ലൈറ്റും ഇട്ടുകൊടുത്തു. അവരുടെ പ്രായം ഇതല്ലേ...കുടുംബം ഒക്കെ
ആയിക്കഴിഞ്ഞാൽ ആകെ ആലോചിക്കാൻ ഈ ടൂർ ഒക്കെയേ കാണൂ... അടിച്ചു പൊളിക്കട്ടെ..7 മണി കഴിഞ്ഞു, ബസ് താമരശ്ശേരി ചുരം കേറിക്കൊണ്ടിരിക്കുകയാണ്..ബസിന്റെ സ്പീഡ് നന്നായി കുറച്ചു ചുറ്റുമുള്ള കാഴ്ചകൾ ഒക്കെ കണ്ടാണ് പോക്ക്. ചെറുതായി ഇറങ്ങിയ മഞ്ഞിലൂടെ സൂര്യൻ ഉദിച്ചു വരുന്നതൊക്കെ നോക്കി ആ തണുപ്പ് ആസ്വദിച്ചു പതുക്കെ പതുക്കെ ബസ് കേറിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഒരു പയ്യൻ കവറുണ്ടോ, കൂടെ ഉള്ള പെൺകുട്ടി ഛർദിക്കുന്നു എന്നും പറഞ്ഞു വന്നത്. അൻവർ വേഗം കവർ എടുത്തു കൊടുത്തു. കുറച്ചു കഴിഞ്ഞു ബസ് ഫോട്ടോ ഒക്കെ എടുക്കാൻ വണ്ടി സൈഡ് ആക്കി. എല്ലാവരും ഇറങ്ങി ഫോട്ടോ ഒക്കെ എടുക്കുന്നുണ്ട്. ഞാനും അൻവറും ഇറങ്ങി റോഡിന്റെ ഒരു സൈഡിൽ പോയിരുന്നു. അവനു ഇത് സ്ഥിരം ആണ്, ഈ കാഴ്ചയും തണുപ്പും എല്ലാം.. എനിക്ക് അങ്ങനെ അല്ല.. ഇതെന്റെ രണ്ടാമത്തെ

💬 Comments

View all comments