0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 856
വര്ഷം ആണ് ബസിൽ. ഓരോ തവണ കാണുമ്പോഴും എന്നെ വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിച്ചിട്ടേ ഉള്ളൂ കാട്ടിലൂടെ ഉള്ള ഈ ബാംഗ്ലൂർ റൂട്ട്. വെറുതെ ബസിലേക്ക് നോക്കിയപ്പോൾ ആണ് തട്ടമിട്ട ഒരു പെൺകുട്ടി സൈഡിലെ ഗ്ലാസിൽ തല വെച്ച് ചാരി ഇരിക്കുന്നത് കണ്ടത്. നല്ല പരിചയം ഉള്ള മുഖം. അന്വേഷിച്ചപ്പോൾ നേരത്തെ ഛർദിച്ച കുട്ടി ആണ്. ബാക്കി എല്ലാവരും ഫോട്ടോ എടുക്കാൻ പോയപ്പോൾ പുറത്തു ഇറങ്ങാൻ വയ്യാതെ സങ്കടപ്പെട്ട് ഇരിക്കുകയാണ്. ഞാൻ വേഗം ബസ്സിന്റെ പിന്നിലെ ലഗ്ഗേജ് തുറന്നു രാവിലത്തെ ബ്രെക് ഫാസ്റ്റിൽ നിന്ന് ഇഡലിയും ചട്‌ണിയും എടുത്ത് ബസിൽ കേറി. എന്നെ കണ്ടപ്പോൾ അവളൊന്നു ഞെട്ടി എണീക്കാൻ നോക്കി. ഞാൻ ഇരിക്കാൻ പറഞ്ഞിട്ട് ഫുഡ് നിർബന്ധിച്ചു കഴിപ്പിച്ചു. എന്നിട്ട് ഛർദിക്കുള്ള ഗുളികയും കൊടുത്തു. അല്ലെങ്കിൽ ഈ ട്രിപ്പ് മുഴുവൻ ഇവൾ ഇങ്ങനെ ഇരിക്കും, അടുത്ത സ്ഥലത്തു ഒന്നും ഇറങ്ങാൻ തന്നെ പറ്റിയെന്നു വരില്ല. ഏതായാലും അത് ഫലിച്ചു എന്ന് തോന്നുന്നു. അതിനു ശേഷം പൂക്കോട്ടു ലേക്കിലും എടക്കൽ ഗുഹയിലും കുറുവ ദ്വീപിലും ഒക്കെ നിർത്തിയപ്പോൾ അവൾ കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്നു. രാത്രി ഒരു റിസോർട്ടിൽ റൂം എടുത്തിട്ടുണ്ടായിരുന്നു. എല്ലാം അവർ തന്നെ ആണ് നോക്കുന്നത്. എനിക്കും അൻവറിനും കൂടി ഒരു റൂം, ബാക്കി ഉള്ളവർക്ക് കോട്ടേജ്. രാത്രി എല്ലാവരും ക്യാമ്പ് ഫയർ ഒക്കെ ആയി ഇരുന്നു. ഞാനും ബസിൽ ചാരി നിന്ന് ഇതൊക്കെ കണ്ടു ആസ്വദിച്ചു. പണ്ടത്തെ കോളേജ് ടൂർ ഒക്കെ ഓർമയിൽ വരുന്നു. പെട്ടെന്നാണ് രാവിലെ കണ്ട പെൺകുട്ടി അടുത്തേക്ക് വന്നത്. അവൾ

💬 Comments

View all comments