Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
ഒരു കീ ചെയിൻ എന്റെ നേരെ നീട്ടിക്കൊണ്ട് താങ്ക്‌സ് പറഞ്ഞു. എവിടെ നിന്നോ വാങ്ങിയതാണ്, ശങ്കിൽ A എന്ന് കൊത്തിയ ഒരു കീ ചെയിൻ.. സംസാരിച്ചു വന്നപ്പോൾ ആണ്, അവൾ സാഹിബിന്റെ ഇളയ മോൾ ആണ്, ഹന്ന അഹമ്മദ്. ഷെൽഹയുടെ അനിയത്തി. വെറുതെ അല്ല പരിചയം തോന്നിയത്. അവൾക്ക് എന്നെ അറിയാം.. പണ്ട് കണ്ടിട്ടുണ്ട് ചേച്ചിയുടെ കൂടെ. ഹന്ന ഊട്ടിയിൽ നിന്നാണ് പഠിച്ചത്.. ഡിഗ്രിക്കാണ് ഇവിടെ വന്നു ചേർന്നത്. അതുകൊണ്ട് തന്നെ എനിക്ക് പരിചയം ഇല്ല. ഏതായാലും സംസാരം കഴിഞ്ഞു പോവുമ്പോൾ അവൾ വീണ്ടും താങ്ക്‌സ് പറഞ്ഞു
" ഒരു തവണ പറഞ്ഞതല്ലേ.. ഇടക്കിടക്ക് പറയണ്ട."
" ഇത് വേറെ കാര്യത്തിനാ... അന്ന് ഇങ്ങള് ബസിടിപ്പിച്ചില്ലേ, അന്ന് ഇന്റെ പെണ്ണുകാണൽ ആയീന്ന്.. അത് ഏതായാലും മൊടങ്ങിപ്പോയി, അയ്ന്.. "
ഞാൻ കാരണം ഒരു കുട്ടിയുടെ കല്യാണം മുടങ്ങിയോ?
" ഇങ്ങള് പേടിക്കണ്ട...ഇനിക്ക് ഇഷ്ടല്ലാത്ത കല്യാണായീന്... ഉപ്പാക്കും ഇഷ്ടല്ലെര്ന്നു.. ഇക്കാക്കമാർടെ പണിയാ... ഹാരിസിക്കാന്റെ ഒപ്പം ഉള്ള ആളാ... "
" അതെന്താ..? ഇനിക്ക് മനസ്സിലായീല.. "
" ഞാൻ പിന്നെ പറയണ്ട്.." അവൾ വേഗം കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
അന്ന് രാത്രി ഞാൻ അവളെ കുറിച്ച് ആലോചിച്ചു. സാഹിബിന്റെ മോളെ ഇഷ്ടം ഇല്ലാത്ത ആളെക്കൊണ്ട് കെട്ടിക്കുമോ?? അതും സാഹിബ് ജീവിച്ചിരിക്കുമ്പോൾ... അമ്മേനെ വിളിച്ചാ ചെലപ്പോ ഫുൾ ഡീറ്റെയിൽസ് കിട്ടും. പക്ഷെ എന്തും പറഞ്ഞു ചോദിക്കും.. വേണ്ട.. ഇനിയും രണ്ടു ദിവസം ഉണ്ടല്ലോ..അവൾ തന്നെ പറയട്ടെ.. പുതപ്പെടുത്തു മൂടി ഞാൻ തിരിഞ്ഞു കിടന്നു.
രാവിലെ അൻവർ നേരത്തെ എണീറ്റ് വണ്ടി
💬 Comments
View all comments