0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 870
അമ്മയും തലക്കൽ ഇരിക്കുന്നുണ്ട്. അമ്മയാണ് തലോടുന്നത്... " എന്റെ കുട്ടി വിഷമിക്കണ്ട..ആ മോൾ നിനക്കുള്ളതാണെങ്കിൽ നിനക്ക് കിട്ടും..." അമ്മ സമാധാനിപ്പിച്ചു. " ലക്ഷ്മി..എനിക്ക് കുറച്ചു ചുക്കുവെള്ളം എടുത്തോണ്ട് വാ.." അച്ഛൻ അമ്മയോട് പറഞ്ഞു. അമ്മ പോയപ്പോൾ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി ഇരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു, " നീ ന്നെ എപ്പോഴും പഴയ രാജദൂതിന്റെയും അംബാസഡറിന്റെയും കാര്യം പറഞ്ഞു കളിയാക്കാറില്ലേ?? അത് പണ്ട് ഞാൻ നിന്റെ അമ്മയെ ഇഷ്ടപ്പെട്ടൊണ്ട് നടന്നപ്പോൾ ഉള്ളതായിരുന്നു. വീട്ടുകാരെ ധിക്കരിച്ചു ഓൾ എന്റെ കൂടെ ഇറങ്ങി വന്നപ്പോൾ ഞാൻ ആ അംബാസ്സഡറിലാ ഓളെ  കൊണ്ട് വന്നത്. അതിന്റെ ഓർമക്കാ അതിവിടെ ഇട്ടേക്കുന്നത്... അന്നെന്നെ വിശ്വസിച്ചു ഓൾക്ക് ഇറങ്ങി വരാൻ ഒരു മനസ്സ് ഉണ്ടായിരുന്നു. പക്ഷെ ഓളുടെ കുടുംബം പിന്നെ ഓളെ തിരിഞ്ഞു നോക്കിയില്ല. ഓൾക്ക് ആരും ഇല്ല എന്ന് പറഞ്ഞത് ബന്ധം ഇല്ലെന്നാ.. ഓളുടെ വീട്ടിലും എല്ലാരും ഉണ്ട്... അങ്ങനെ ഒരു അവസ്ഥ ആ കുട്ടിക്ക് ഉണ്ടാവരുത് എന്ന് കരുതിയാ ഞാൻ അവിടെ പോയി സംസാരിച്ചത്...പിന്നെ നാളെ പോലീസിനെയും പാർട്ടിക്കാരെയും കൂട്ടി അവിടെ പോയി ഓളെ വിളിക്കാം... പക്ഷെ ഇവിടെ ഓളുടെ വീട്ടുകാരുടെ കൺമുന്നിൽ ആരും ഇല്ലാത്തവരായി ഓൾ ജീവിക്കേണ്ടി വരും.. നീ എന്താണെന്നു വെച്ചാൽ ആലോചിച്ചു എന്നോട് പറഞ്ഞോ... " പറഞ്ഞതും അച്ഛൻ എണീറ്റ് വാതിൽ ചാരി പുറത്തേക്ക് നടന്നു.. രാവിലെ എണീറ്റപ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചിരുന്നു. ഞാനും ഹന്നയും ഒന്നാവുകയാണെങ്കിൽ അതിൽ രണ്ടു കുടുംബക്കാരും വേണം.. അന്ന്  ആദ്യമായിട്ട് അച്ഛന്റെ രാജദൂത് എടുത്തു... ആ വണ്ടി ഓടിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും

💬 Comments

View all comments