Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
പണ്ടത്തെ പ്രണയം ഓർത്തിട്ടാണോ എന്തോ ഒരു ആത്മവിശ്വാസം തോന്നുന്നു. നേരെ ഹന്നയുടെ വീട്ടിലേക്ക് വിട്ടു. ഗേറ്റിനകത്തു ഒരുപാട് വണ്ടികൾ കിടക്കുന്നുണ്ട്. വണ്ടി സൈഡ് ആക്കി ഞാൻ വീട്ടിലേക്ക്
കേറിചെന്നു. എന്നെ കണ്ടു ചിലരൊക്കെ തുറിച്ചുനോക്കുന്നുണ്ട്. അതൊന്നും കാര്യമാക്കാതെ നേരെ ഹാളിൽ എത്തി. അവിടെ കുറെ പ്രായമായ ആൾക്കാരും, ചെറുപ്പക്കാരും എല്ലാം ഇരിക്കുന്നു. ഹാരിസ് ഹാളിന്റെ നടുവിലെ സോഫയിൽ ഇരിക്കുന്നുണ്ട്.
" യെന്താടാ ഇവിടെ?? അന്നെ ആരാ ഇങ്ങണ്ട് വിട്ടത്?? " ഹാരിസ് അലറി.
" ഹാരിസേ.. എനക്ക് പറയാൻ ഉള്ളത് അന്നോടല്ല, മാളിയേക്കലെ ഹാജ്യാരോടാ... അത് പറഞ്ഞിട്ട് ഞാൻ പൊയ്ക്കോളാ..ഇയ്യവടെ ഇരുന്നോ.." നോക്കിയിട്ട് ഹാജ്യാരെ എവിടെയും കാണാൻ ഇല്ല...
താഴത്തെ റൂമിൽ ആയിരിക്കും. ഞാൻ റൂമിലേക്ക് കേറിചെന്നപ്പോൾ ഷെൽഹയും ഖദീജുമ്മയും ഹാജ്യാരുടെ രണ്ടു സൈഡിൽ ബെഡിൽ ഇരിക്കുന്നു... രണ്ടാളും കരയുന്നുണ്ട്.എന്നെ കണ്ടു ഷെൽഹ ചാടി എണീറ്റു.
ഞാൻ ഹാജ്യാരുടെ അടുത്ത് ചെന്ന് പറഞ്ഞു, " ഉപ്പാ... ഇങ്ങക്ക് ഇന്നെ അറീണ്ടാവില്ല.. ഞാൻ ആദി. ഒന്നൂടെ എളുപ്പത്തിൽ പറഞ്ഞാ ഇങ്ങളെ മോൾ ഹന്നേനെ ഇഷ്ടപ്പെടുന്ന ആൾ... വേറേം ഉണ്ട് പറഞ്ഞു മനസ്സിലാക്കിത്തരാൻ.. ഇങ്ങളുടെ കൂട്ടുകാരൻ രവീന്ദ്രന്റെ മോൻ.. ഞാൻ പണ്ടേ ഇങ്ങനെ വരണ്ടീതായിരുന്നു. പക്ഷെ അന്ന് സമുദായോം ജാതീം മതോം ഒക്കെ പറഞ്ഞു ഞാൻ ഇന്റോരിഷ്ടം വേണ്ടാന്ന് വെച്ച്.. "ഞാൻ ഷെൽഹയെ ഒന്ന് നോക്കി. അവൾ ഒന്നും മിണ്ടാതെ താഴെ നോക്കി നിൽക്കുന്നു.
" പക്ഷെ അന്നത്തെ പോലെ ആവാൻ പറ്റൂല ഈ പ്രാവശ്യം...എത്ര ഒക്കെ വേണ്ടാന്നു വെച്ചിട്ടും ഇങ്ങളെ മോൾ എന്റെ മനസ്സിൽ കേറിപ്പോയി.. അത് മര്യാദക്ക്
💬 Comments
View all comments