0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 874
തല്ലാത്തതും അത് പോലെ തന്നെ, ഹന്നേനെ ഓർത്താ.. നാളെ ഇയ്യിന്റെ അളിയൻ ആവുമ്പൊ അനക്ക് ഇന്റെ മുഖത്ത് നോക്കണം ന്നു ഓർത്താ... " താഴേക്ക് ഇറങ്ങിവന്നപ്പോഴേക്കും ഷെൽഹ നിൽക്കുന്നുണ്ടായിരുന്നു. " ഒരു വട്ടം പ്രശ്നങ്ങൾ ഇല്ലാണ്ടിരിക്കാൻ അന്നോടുള്ള ഇഷ്ടം ഞാൻ വേണ്ടാന്നു വെച്ചതാ... പക്ഷെ ഇപ്രാവശ്യം ഓളെ ഞാൻ ആർക്കും കൊടുക്കൂല... " മുന്നിൽ ഉള്ളവർ മാറിയപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങി, രാജദൂത് സ്റ്റാർട്ട് ചെയ്തു
പുറത്തേക്ക് എടുത്തു.. വീട്ടിൽ ചെന്ന് അവളുടെ വീട്ടിൽപോയി ഹാജിയാരെയും ഉമ്മേനേം കണ്ടത് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല.. ഒരു സമാധാനം മുഖത്തുണ്ടായിരുന്നു. " അവിടെ തല്ലൊന്നും ഉണ്ടാക്കീലല്ലോ ല്ലേ?? " അച്ഛൻ ചോദിച്ചു. ഒന്നും പറയാൻ പോയില്ല. ഇല്ല എന്ന് പറഞ്ഞു അകത്തേക്കു നടന്നു. പിറ്റേന്ന് രാവിലെ അൻവറിന്റെ ഫോൺ ആണ് ഉണർത്തിയത്.. ഫീനിക്സിന്റെ ഗ്ലാസ് രാത്രി ആരോ അടിച്ചു പൊട്ടിച്ചു. പമ്പിലെ ആളുകൾ ഓടി വന്നപ്പോഴേക്കും വന്നവർ വണ്ടിയിൽ കേറി രക്ഷപ്പെട്ടു. കേട്ടപാടെ ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ പമ്പിലേക്ക് ഓടി. ഓഫീസ് റൂമിൽ SI യും മാനേജരും ഇരുന്നു CCTV നോക്കുന്നു. അൻവർ തൊട്ടുപുറകിൽ സങ്കടത്തോടെ നിൽക്കുന്നു. CCTV യിൽ നിന്ന് ഒന്നും കിട്ടിയില്ല. ഒരു ജീപ്പിൽ മുഖം മറച്ച കുറെ പേര് വരുന്നു. തൊട്ടു പുറകിൽ വന്ന ഫോർച്യൂണർ വണ്ടിയിൽ നിന്നും ഗ്ലാസ് താഴ്ത്തി ആരോ നിർദേശം കൊടുക്കുന്നു, അയാളുടെ മുഖം വ്യക്തം അല്ല. ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു വന്നവർ ജീപ്പിൽ കേറി രക്ഷപ്പെടുന്നു. നമ്പർ പ്ലേറ്റ് എല്ലാം മറച്ചിട്ടുണ്ട്.. പക്ഷെ

💬 Comments

View all comments