Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
ആ ഫോർച്യൂണർ, അതിന്റെ അലോയ് വീലും, ബാക്കിലെ ബമ്പറും..അത് ഈ നാട്ടിൽ ഒന്നേ ഉള്ളൂ... ജില്ലയിലെ സ്വർണക്കച്ചവടം നിയന്ത്രിക്കുന്ന ബിസിനസ് കിംഗ് തൂമ്പത്ത് കുഞ്ഞിമൊയിദീൻ തങ്ങൾ മകൻ ഫഹദ്.. പരാതി ഒന്നും ഇല്ലെന്നു പറഞ്ഞു പോലീസിനെ അയച്ചു. അൻവറിനെയും വിളിച്ചു കൊണ്ട് തൂമ്പത്ത് തറവാട്ടിലേക്ക്..
വീടിന്റെ മുന്നിൽ പന്തൽ പണി തുടങ്ങിയിട്ടുണ്ട്. പണിക്കാർ കൈക്കോട്ട് കൊണ്ട് കുഴി എടുക്കുന്നു. മാളിക പോലുള്ള വീടിന്റെ മുന്നിലേക്ക് ബുള്ളറ്റ് കൊണ്ട് പോയി നിർത്തി.. തങ്ങളുടെ എസ് ക്‌ളാസ് ബെൻസ് മുറ്റത്തു കിടക്കുന്നു. ഫോർച്യൂണർ അപ്പുറത്തും...ബസിന്റെ ഗ്ലാസ് പൊട്ടിച്ചത് മറക്കണമെങ്കിൽ ഫഹദിന്റെ ഫോർച്യൂണർ അല്ല പൊളിക്കേണ്ടത്..ഓന്റെ ബാപ്പാന്റെ ബെൻസാണ്.. ജോലിക്കാരുടെ കയ്യിൽ നിന്നും ഒരു കൈക്കോട്ട് വാങ്ങി ബെൻസിന്റെ ഗ്ലാസിൽ ആഞ്ഞിടിച്ചു. രണ്ടാമത്തെയോ മൂന്നാമത്തെയോ ഇടിക്ക് ഗ്ലാസിൽ വിള്ളൽ വീഴാൻ തുടങ്ങി... പണിക്കാരും വീട്ടുകാരും ഒക്കെ ശബ്ദം കേട്ട് മുറ്റത്തേക്ക് ഇറങ്ങി വരുന്നുണ്ട്. കൈക്കോട്ട് അൻവറിനു കൊടുത്തിട്ട് എല്ലാ ഗ്ലാസും തല്ലിപ്പൊട്ടിക്കാൻ പറഞ്ഞു. വീടിന്റെ പിന്നിൽ നിന്നും ഓടി മുറ്റത്തെത്തിയ ഫഹദ് മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടൊന്നു ഞെട്ടി... അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു പന്തൽ ഇറക്കാൻ വന്ന ലോറിയിൽ ചേർത്തു..
" നായീന്റെ മോനെ.. തന്തയില്ലാത്തരം കാണിക്കുന്നോ?? " കൈ ചുരുട്ടി മുഖത്ത് നല്ലൊരു ഇടി ഇടിച്ചു.. ചുണ്ട് പൊട്ടി ചോര ഒഴുകാൻ തുടങ്ങി. അവനെ കറക്കി മുറ്റത്തേക്ക് എറിഞ്ഞു. അടുത്തുള്ള മുളങ്കമ്പ് എടുത്ത് കാലു നോക്കി തല്ലാൻ ഓങ്ങി.
" നിർത്ത്... ഈടെ മുറ്റത്തു വന്നു ഇന്റെ കുട്ടീനെ തല്ല് ന്നാ?? " പൂമുഖത്തു നിന്ന് ഇറങ്ങി വരുന്നു സാക്ഷാൽ
💬 Comments
View all comments