0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 877
വിളിച്ചു. അവൾക്ക് എല്ലാം അറിയാം.. ഹന്നയ്ക്ക് ഇഷ്ടാണെങ്കിൽ അവളെ കൂട്ടിക്കൊണ്ട് പോരേ എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു. രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു വലിയ സന്തോഷം ഇല്ല. ഇന്ന് കാട്ടിക്കൂട്ടിയത് മുഴുവൻ അറിഞ്ഞിട്ടുണ്ടാവും. കൈകഴുകാൻ എണീക്കാൻ നേരത്തു അച്ഛൻ പറഞ്ഞു. " തങ്ങൾ ഇന്നെന്നെ വിളിച്ചിരുന്നു. അവർ ആ കല്യാണത്തിൽ നിന്ന് മാറി.. തങ്ങളുടെ മോൻ അവളെ കെട്ടില്ല " എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.. " അത് പക്ഷെ നിന്റെ ഹീറോയിസം കണ്ടിട്ടല്ല.. ടൗണിൽ നമ്മൾ തുടങ്ങാൻ വിചാരിച്ചിരുന്ന ജ്വല്ലറി വേണ്ടാന്നു വെച്ചിട്ടാ..." അത് കേട്ടതോടെ എന്റെ സന്തോഷം എല്ലാം പോയി.. ആദ്യമായാണ് അച്ഛൻ ഒരു ബിസിനസ് തുടങ്ങാൻ വെച്ചിട്ട് പിന്മാറുന്നത്. ഞാൻ സങ്കടത്തോടെ തല താഴ്ത്തി " തങ്ങൾ ബിസിനസ് കാരനാ...അയാൾക്ക് ലാഭം ഉണ്ടായാൽ മതി,  " " അത് വേണ്ടീരുന്നില്ല അച്ഛാ.... എനിക്ക് വേണ്ടി " " നിനക്കു വേണ്ടി അല്ലെങ്കിൽ വേറാര്ക്ക് വേണ്ടിയാടാ... " അച്ഛന്റെ ശബ്ദം ഇടറിയിരുന്നു.
" നിന്റെ എന്തെങ്കിലും ഇഷ്ടത്തിന് ഇവിടെ എതിര് നിന്നിട്ടുണ്ടോ?? നല്ലൊരു ജോലി കളഞ്ഞു ഇവിടെ വളയം പിടിക്കാൻ തുടങ്ങിയപ്പോഴും ഞാൻ അഭിമാനിച്ചിട്ടേ ഉള്ളൂ... നിനക്ക് ഹാജിയാരുടെ മൂത്ത മോളെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വേണ്ട എന്ന് തന്നെയേ പറയുമായിരുന്നുള്ളൂ... പക്ഷെ ഞങ്ങളുടെ സമാധാനത്തിനു വേണ്ടി നീ ആ ഇഷ്ടം മനസ്സിൽ കുഴിച്ചിട്ടല്ലോ...ഇനി വേറൊരു ഇഷ്ടം കൂടി അങ്ങനെ വരാൻ ഉള്ള സാഹചര്യം ഉണ്ടാവരുത്... രവീന്ദ്രന് ബിസിനസ് അല്ല, മക്കളാണ് വലുത്.." ഞാൻ മേശയിൽ

💬 Comments

View all comments