Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
തല വെച്ച് കരയാൻ തുടങ്ങി...
'അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട്, " കച്ചോടത്തെ പറ്റി നീ ബേജാറാവണ്ട... നിന്റെ അച്ഛനും അമ്മാവനും പൂജ്യത്തു തുടങ്ങീതാ... നീയൊക്കെ ജനിക്കണെന്റെ മുന്നേ...അത് വിട്.. നീ അവളെ എല്ലാരുടെ സമ്മതത്തോടെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണം..എനിക്കതെ ഉള്ളൂ.."
പിറ്റേന്ന് രാവിലെ അച്ഛന്റെ പഴയ അംബാസഡർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് ചെന്നത്. അമ്മ സെറ്റു സാരി ഒക്കെ ഉടുത്തു നിൽക്കുന്നുണ്ട്. അച്ഛൻ വണ്ടി മുറ്റത്തേക്ക് ഇറക്കിയപ്പോൾ 'അമ്മ ചെന്ന് കേറി... " ഞങ്ങൾ വരുമ്പോ ചിലപ്പോ നിനക്ക് ഒരു സന്തോഷ വാർത്ത ഉണ്ടാവും" എന്റെ നേരെ കൈ കാണിച്ചു കൊണ്ട് അമ്മ കാറിൽ കേറി..
ഹന്നയോട് സംസാരിക്കാൻ തോന്നുന്നു. അവളുടെ ഫോൺ ഓഫ് ആണ്.. ഷെൽഹയെ വിളിച്ചു. അവിടെ വീട്ടിൽ കല്യാണം മുടങ്ങിയതിനെ ആശ്വാസത്തിൽ ആണ് ഹാജിയാരും ഉമ്മയും ഒക്കെ.. ഹാരിസ് മാത്രം തലക്ക് പ്രാന്ത് പിടിച്ചു ഓടുന്നുണ്ട്. ഫർഹാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു അനിയനെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്, പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഹന്നയ്ക്ക് ഫോൺ കൊടുത്തു.
ഒരു കരച്ചിലോടെ ആണ് ഹലോ പറഞ്ഞത്... കരച്ചിൽ കൂടിയതേ ഉള്ളൂ.. വാക്കുകൾ ഒന്നുമില്ല.
എന്റെ കണ്ണും നിറയാൻ തുടങ്ങി.. പാവം കരയട്ടെ... കരഞ്ഞു കരഞ്ഞു കുറെ സമയം ആയപ്പോൾ നിന്നെ ആരേലും കെട്ടാണെങ്കിൽ ഞാനേ കെട്ടൂ എന്നും പറഞ്ഞു ഫോൺ കട്ടാക്കി..
* * * * * * * *
രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു. ഇന്ന് ഹന്നയുടെ കല്യാണം ആണ്.. എന്റെയും.
അധികം ആർഭാടം ഒന്നുമില്ല.
💬 Comments
View all comments