0%

Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]

Author : aadhi Read All Parts 880
അച്ഛൻ ഹാരിസിനെ എന്ത് പറഞ്ഞാ സമ്മതിപ്പിച്ചത്?? " " അത് നീയെന്തിനാ അറിയുന്നത്?? നാളെ നിങ്ങക്കൊരു കുട്ടി ഉണ്ടായി അവർക്ക് ഇത് പോലെ ഒരു ആവശ്യം വരുമ്പോൾ നീ അത് കണ്ടുപിടിക്കും.. " കൂടുതൽ ഒന്നും ചോദിയ്ക്കാൻ പോയില്ല, പറയില്ല എന്നറിയാം... എന്നാൽ പിന്നെ അന്ന് ഹാരിസിനോട് പറഞ്ഞത് ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ?? എന്തെങ്കിലും കാര്യം ഉണ്ടാവും.. ഒന്നുമില്ലെങ്കിലും അച്ഛനല്ലേ..? അന്ന് രാത്രി എനിക്ക് വീട്ടിൽ കിടക്കാൻ നല്ല ചമ്മൽ ഉണ്ടായിരുന്നു. ചേച്ചിയും അമ്മായിയും അമ്മുവും പിന്നെ കുറച്ചു അയൽവാസികളും മാത്രമേ ഉള്ളൂ... എന്നാലും... എല്ലാവരുടെ മുഖത്തും ഒരു കളിയാക്കൽ ഉണ്ട്.. ഹന്ന വീട്ടിൽ എത്തി ഡ്രസ്സ് ഒക്കെ മാറ്റി ഒരു ചുരിദാർ ഇട്ടിരിക്കുന്നു. രാത്രി എല്ലാവരും കിടക്കാൻ നേരം ആയി.. റൂമിൽ ഇരിക്കുന്ന എന്റെ അടുത്തേക്ക് ഒരു ഗ്ലാസ് പാലുമായി അവൾ വന്നു. രണ്ടു പേർക്കും നല്ല ചമ്മൽ ഉണ്ട്..മുഖത്ത് നോക്കാൻ പോലും വയ്യ... ഇഷ്ടം ആണെന്ന് അറിഞ്ഞിരുന്നെങ്കിലും ഇത് വരെ കല്യാണത്തെക്കുറിച്ചോ ജീവിതത്തെ പറ്റിയോ ഞങ്ങൾ തമ്മിൽ ഒരു സംസാരം ഉണ്ടായിട്ടില്ല... അവൾ പാൽ തന്നു ബെഡിന്റെ ഒരറ്റത്തു ഇരുന്നു.. ഞാൻ കുറച്ചു കുടിച്ചു ബാക്കി അവൾക്ക് കൊടുത്തു. അവൾ എന്നെ നോക്കാതെ ബാക്കി കുടിച്ചിട്ട് ഗ്ലാസ് മേശയിൽ വെച്ചു.. എന്താ പറയേണ്ടത്?? ഒന്നും ഓർമ വരുന്നില്ല.. " കിടക്കാം?? "ഞാൻ പറഞ്ഞൊപ്പിച്ചു. അവൾ തലയാട്ടി ബെഡ് ലാംപ് മാത്രം ഇട്ട് ബെഡിൽ വന്നു കിടന്നു. ഞാൻ ഒരറ്റത്ത് ഫാനും നോക്കി കിടക്കാണ്... ഉറക്കം വരുന്നില്ല.. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഹന്നയുടെ ക്രമമായ

💬 Comments

View all comments