Chapter Title : തട്ടത്തിൻ മറയത്ത് [Aadhi]
ശ്വാസം കേൾക്കാൻ തുടങ്ങി.. പാവം, ഇന്നായിരിക്കും കുറച്ചു സമാധാനത്തോടെ ഉറങ്ങുന്നത്... ഞാനും ഉറങ്ങാൻ ശ്രമിച്ചു..ഇല്ല ഉറക്കം വരുന്നില്ല. എഴുന്നേറ്റ് പതുക്കെ റൂമിനു പുറത്തിറങ്ങി, അച്ഛന്റെയും അമ്മയുടെയും റൂം ചാരിയിട്ടേ ഉള്ളൂ... പതുക്കെ റൂമിൽ കേറി അച്ഛന്റെ അംബാസഡറിന്റെ താക്കോൽ എടുത്തു..
" നീയെങ്ങോട്ടാ ഈ രാത്രിയിൽ ?? " അച്ഛന്റെ ശബ്ദം ഇരുട്ടിൽ നിന്നും കേട്ടു..
" അത്..ഉറക്കം വരുന്നില്ല... ഞാൻ ഒന്ന് പുറത്തുപോയിട്ട് വരാം... " ഞാൻ വേഗം ഇറങ്ങി റൂമിലെത്തി ഹന്നയെ തട്ടിവിളിച്ചു, അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ചുണ്ടിൽ കൈവെച്ചു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു ഞാൻ അവളുടെ കൈപിടിച്ച് കാറിനടുത്തേക്ക് കൊണ്ടുപോയി..
" എങ്ങോട്ടാ ഇപ്പൊ?? "
" നീ വാ... കേറ്,, " കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു... എങ്ങോട്ട് പോവണം എന്ന് ഒരു ഐഡിയ ഇല്ല.. അന്ന് ആദ്യമായിട്ട് ബാംഗ്ലൂർ അവളെയും കൊണ്ട് കറങ്ങാൻ ഇറങ്ങിയ പോലെ.. അതെ... ബാംഗ്ലൂർ !! സമയം നോക്കിയപ്പോൾ 11 കഴിഞ്ഞിട്ടുണ്ട്, ബന്ദിപ്പൂർ റോഡ് അടച്ചുകാണും, ഞാൻ കുട്ട വഴി ബാംഗ്ലൂരിലേക്ക് ഓടിച്ചു.
" ഇങ്ങക്ക് എന്നെ എന്ന് മുതലാ ഇഷ്ടായത്?? " ഹന്നയുടെ ചോദ്യം ആണ്...
" അറിയില്ല... ആദ്യമായി കണ്ടപ്പോഴേ എവിടോ കണ്ട മുഖം ആയി തോന്നി... "
" അത് ഇങ്ങളെ പണ്ടത്തെ കാമുകീന്റെ മുഖം ഓർമ വന്നോണ്ടാവും..." അവൾ ഒന്ന് നിർത്തി..
" ശെരിക്കും ഞാൻ ഓൾടെ അനിയത്തി ആയോണ്ടാണോ ന്നെ ഇഷ്ടപ്പെട്ടത്?? " അവൾ ചോദ്യരൂപത്തിൽ എന്നെ ഒന്ന് നോക്കി...
" അറിയില്ല.. പക്ഷെ
💬 Comments
View all comments