Chapter Title : തട്ടത്തിൻ മറയത്തെ പെണ്ണ് 1 [Lucid]
ഫോട്ടോ ഒകെ ഹിഫ അവൾക്കു അയച്ചു കൊടുത്തു
ഞാൻ :എന്തിനു എപ്പോ
ഉമ്മ :അത് കൊറച്ചു ആയി എല്ലാരേം കാണണം എന്ന് പറഞ്ഞപ്പോൾ അയച്ചു കൊടുത്തതാ ഫോട്ടോ ഞങ്ങൾ ഒക്കെ വീഡിയോ കാൾ ചെയ്ത് കണ്ടതാ പിന്നെ നിന്നെ ഇവിടെ കാണാൻ കിട്ടാറില്ലാലോ അതോണ്ട് നിന്റെ ഒരു ഫോട്ടോ അയച്ചത്
ഞാൻ :അതൊക്കെ ശെരി ഇപ്പൊ എനിക്കു പണി ഉണ്ട് ഒരു കാര്യം ചെയ്തോളി ഫായിസിനോട് പറഞ്ഞ പോരെ
ഉമ്മ :അവനെ ഒന്നും അവൾക് അറിയില്ല നീ തന്നെ പോണോ അതോ ഉപ്പാനോട് പറയണോ
ഞാൻ :ഹോ ന്റെ പൊന്നോ ഞാൻ പൊക്കോളാം പോരേഹ്
എന്നിട്ട് പോകാൻ ആയി ഇറങ്ങി ഫായിസിനോട് പറഞ്ഞു ഫ്രണ്ട്സ് വരുവണേൽ ഡീൽ ആക്കാൻ എനിക്ക് ഞാൻ എന്റെ ബെനില്ലി trk 251 എടുത്ത് കത്തിച്ചു വിട്ടു
റെയിൽവേ സ്റ്റേഷൻ എത്തി നേരെ പ്ലാറ്റഫോം 3ലേക്ക് നടന്നു നീങ്ങി
Channai നിന്നും വരുന്ന സൂപ്പർ ഫാസ്റ്റ് 6372 എക്സ്പ്രസ്സ് ഉണ്ടെൻതന്നെ പ്ലാറ്റഫോം 3 എത്തുന്നതാണ്
ഒരു അഞ്ചു മിനിറ്റ് നിന്നപ്പോൾ ട്രെയിൻ വന്നു നല്ല തിരക്ക് ഉണ്ട് ഞാൻ
ഞാൻ ഉമ്മ തന്ന നമ്പറിൽ ഫോൺ എടുത്ത് വിളിച്ചു നോക്കി
ഡ്രിങ് ഡ്രിങ് ഡ്രിങ് ഡ്രിങ്......
ഹലോ ആയിഷ അല്ലെ
ഞാൻ പറഞ്ഞു
പെട്ടന്ന് അവിടെ നിന്നും ഒരു കിളി നാദം എന്റെ കാതുകളിൽ മുയങ്ങി നല്ല സൗണ്ട് ഞാൻ മനസ്സിൽ പറഞ്ഞു
അവൾ :അതെ അജു അല്ലെ....
ഞാൻ :ആ അതെ ഞാൻ ഇവിടെ ഉണ്ട് ട്രെയിനിന്റെ അടുത്ത് നിങ്ങളെ കാണുന്നില്ലാലോ
അവൾ :അതിന് അജുവിന് എന്നെ കണ്ട അറിയോ
ഞാൻ :ഇല്ല
ഞാൻ ഒന്ന് പ്ലിംഗ് ആയി പോയി
അപ്പൊ അപ്പുറത്തും നിന്നും അവൾ ചിരിച്ചു
അവൾ :പിന്നെ എന്നെ എങ്ങനെ കാണും
ഞാൻ :ഇപ്പൊ എവിടെയാ നിൽക്കുന്നെ
അവൾ : ദാ ഇവിടെ
ഞാൻ :എവിടെ... ഹലോ ഹലോ കട്ട് ആയോ ഹലോ
പെട്ടെന്ന് ബാക്കിൽ തോളിൽ തട്ടികൊണ്ട്
..ദാ ഇവിടെ
ഞാൻ തിരിഞ്ഞു നോക്കി
ഉഫ് എന്റെ സാറെ
💬 Comments
View all comments