0%

Chapter Title : The Great Indian Bedroom [M D V & Meera] [Reloaded]

Author : കൊമ്പൻ Read All Parts 6.8K

ഒന്നിച്ചു യാത്ര ചെയ്തിട്ട് എത്രനാളായി.? പരസ്പരം സെക്സ് ആസ്വദിച്ചിട്ട് എത്ര നാളായി? ഈ ചോദ്യങ്ങൾ എന്റെ കണ്ണിനെ ഈറനണിയിച്ചു കൊണ്ടിരുന്നു.

സ്വയം നീറികൊണ്ട് ഞാൻ ഈ അടുക്കളയിൽ വെച്ചും വിളമ്പിയും കഷ്ടപെടുമ്പോ അഭിനന്ദനീയമായ ഒരു വാക്കെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ.

ഇനി അമ്മയോട് ഇതേക്കുറിച്ചു പറഞ്ഞാലോ..?! ആണുങ്ങൾ അങ്ങനെയൊക്കെ ആയിരിക്കും മോളെ, നമ്മൾ പെണ്ണുങ്ങൾ വേണം അതൊക്കെ സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവാൻ എന്ന മറുപടിയാവും കിട്ടുക, പിന്നെ ദാസിനോട് ഇതേപ്പറ്റി ഒന്ന് സംസാരിക്കാൻ പോലും എനിക്ക് തോന്നാറില്ല. സംസാരിച്ചാലും പറയുക, ജീവിതം ഇങ്ങനെയൊക്കെ ആണ് എന്നായിരിക്കും. വേണ്ട ഇനിയും ആവർത്തിക്കാൻ വയ്യ.

ഇതെന്റെ വിധിയാണ്, തലയിണ എന്റെ ആത്മാഭിമാനത്തിൽ നനഞ്ഞു കുതിരുമ്പൊ എനിക്ക് ഉറക്കമേ വന്നില്ല. ജീവിതത്തിനു അർത്ഥം ഇല്ലാതെയാകുമോ എന്ന പേടി മുൻപ് ഉണ്ടായിരുന്നപ്പോൾ ആണ്, എന്ന ജീവിക്കാൻ പ്രേരിപ്പിച്ചത് ഒരു ഡാൻസ് സ്‌കൂൾ തുടങ്ങാം, എന്ന സ്വപ്നമാണെന്ന് ഞാനോർത്തു.

വിവാഹം സ്വപ്നങ്ങൾക്ക് ബാധ്യത ആവുമെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സിസ്റ്റം എന്ന് എന്റെ മനസ്സിൽ ഒരായിരം വട്ടം ഞാൻ എന്നോടു തന്നെ ചോദിച്ചു മടുത്താണ് എങ്കിലും…. നിറ കണ്ണുകൾ എപ്പോഴോ താനെയടഞ്ഞു.

പിറ്റേന്ന് യോഗ ചെയ്തുകൊണ്ട് ഇരുന്നപ്പോൾ, അത് പൂർത്തിയാകാൻ പോലും സമ്മതിക്കാതെ, ദാസ് എണീറ്റു വന്നുകൊണ്ട് കൊണ്ട് എന്നോട് കോഫീ ചോദിച്ചു, ഞാൻ ഉണ്ടാക്കി കൊടുത്തു, ദാസ് ഒറ്റയ്ക്ക് 3 വര്ഷം താമസിച്ചിട്ടും ഒരു കോഫീ ഉണ്ടാകാൻ അറിയാത്തതാണോ അതോ സൗകര്യപ്പെടാതാണോ എന്ന് ഞാൻ അപ്പൊൾ ആലോചിച്ചു.

ഇന്നാണ് ബിർത്ഡേ പാർട്ടി, ഞാൻ വീട്ടിലെ ജോലി തീർത്തപ്പോൾ 10 മണി കഴിഞ്ഞു.

💬 Comments

View all comments