0%

Chapter Title : The Hole 1 [Jarvis]

Author : Jarvis Read All Parts 5287

അനങ്ങാനായില്ല. രമേശൻ ഒന്ന് പിടയുന്നതിനുമുമ്പ്, ആ മുഖംമൂടിധാരി അയാളെ ആഴത്തിലുള്ള കുഴിയുടെ ഉള്ളിലേക്ക് വലിച്ചെറിഞ്ഞു.

"ആ...!" രമേശൻ്റെ നിലവിളി ആ രാത്രിയുടെ നിശ്ശബ്ദതയിൽ അലിഞ്ഞുപോയി.

അയാൾ താഴേക്ക് വീണ നിമിഷം തന്നെ, നിലം വീണ്ടും കുലുങ്ങി. കുഴി തുറന്ന അതേ കൃത്യതയോടെ മണ്ണും കല്ലും തിരിച്ചെത്തി, ആ വലിയ ഹോൾ അടഞ്ഞു!

ഒരു നിമിഷം മുൻപ് അവിടെ ഒരു കുഴി ഉണ്ടായിരുന്നതിൻ്റെ യാതൊരു അടയാളവും അവശേഷിക്കാത്തവിധം നടപ്പാത സാധാരണ നിലയിലായി.

മുഖംമൂടിധാരി ശാന്തനായി എഴുന്നേറ്റുനിന്നു. എന്നിട്ട്, തൻ്റെ കയ്യിലുണ്ടായിരുന്ന കറുത്ത തുണികൊണ്ടുള്ള മുഖംമൂടി സാവധാനം ഊരിമാറ്റി.

ചന്ദ്രവെളിച്ചം അയാളുടെ മുഖത്ത് തട്ടി. അത്ഭുതവും ഭയവും ഒരുമിച്ച് തോന്നിക്കുന്ന ഒരു സത്യം ആ രാത്രിയിൽ അനാവൃതമായി...

ആ മുഖം രമേശൻ നായരുടേത് തന്നെയായിരുന്നു!

*****************

രമേശൻ്റെ അതേ രൂപമുള്ള ആൾ മുഖംമൂടി മാറ്റിവെച്ച്, തൻ്റെ കയ്യിലെ കറുത്ത വസ്ത്രങ്ങളെല്ലാം ഊരിമാറ്റി. തണുത്ത കാറ്റിൽ അയാളുടെ കരുത്തുറ്റ ശരീരം തിളങ്ങി.

അയാളുടെ കൈവശമുണ്ടായിരുന്ന ഒരു ബാഗിൽ നിന്ന്, അയാൾ പുതിയ വസ്ത്രങ്ങളെടുത്തു തനി രമേശൻ നായർ ധരിക്കുന്ന അതേ വെള്ള മുണ്ടും, മങ്ങിയ ഷർട്ടും.

വസ്ത്രങ്ങൾ ധരിച്ച ശേഷം, ആൾ തൻ്റെ പഴയ വസ്ത്രങ്ങളും മുഖംമൂടിയും അടങ്ങിയ ബാഗ് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വെച്ചു മറച്ചു.

ഇപ്പോൾ, അയാൾ രമേശൻ നായർ തന്നെയായിരുന്നു.

പുതിയ രമേശൻ സാധാരണ നടക്കുന്ന അതേ താളത്തിൽ വീട്ടിലേക്ക് നടന്നു. വീട്ടുമുറ്റത്ത് എത്തിയപ്പോൾ പ്രതീക്ഷിച്ചതുപോലെ രാധ വാതിൽക്കൽ കോപത്തോടെ കൈകെട്ടി നിൽക്കുന്നുണ്ടായിരുന്നു.

"എന്താ ഇത്? സമയം എത്രയായെന്ന് വല്ല ബോധവുമുണ്ടോ മനുഷ്യന്? നിങ്ങളുടെ ഈ നടപ്പ് എങ്ങോട്ടാണ്?" രാധയുടെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചു.

പുതിയ രമേശൻ യാതൊരു മറുപടിയും പറഞ്ഞില്ല. അയാൾ നേരെ അകത്തേക്ക് നടക്കാൻ ഒരുങ്ങി.

"നിൽക്ക്, അങ്ങോട്ട് കേറിപ്പോകണ്ട!" രാധ മുന്നോട്ട് വന്നു. "ഞാൻ ചോദിക്കുന്നതിന് മറുപടി പറയ്. ഈ കടയും കച്ചോടവും അല്ലാതെ വേറെന്തെങ്കിലും ചിന്തയുണ്ടോ നിങ്ങൾക്ക്?

ഒരു ഭാര്യയുണ്ടെന്നും, മകനുണ്ടെന്നും ഓർമ്മയുണ്ടോ? വർഷങ്ങളായി ഒരു വാക്ക് പോലും സ്നേഹത്തോടെ സംസാരിക്കാൻ നിങ്ങൾക്ക് സമയം കിട്ടിയിട്ടില്ലല്ലോ! എനിക്കിത് മതിയായി, എനിക്ക് ഡിവോഴ്സ് വേണം!"

💬 Comments

View all comments