0%

Chapter Title : The Hole 1 [Jarvis]

Author : Jarvis Read All Parts 58.2K

വെള്ള മുണ്ടും, മങ്ങിയ ഷർട്ടും.

വസ്ത്രങ്ങൾ ധരിച്ച ശേഷം, ആൾ തൻ്റെ പഴയ വസ്ത്രങ്ങളും മുഖംമൂടിയും അടങ്ങിയ ബാഗ് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വെച്ചു മറച്ചു.

ഇപ്പോൾ, അയാൾ രമേശൻ നായർ തന്നെയായിരുന്നു.

പുതിയ രമേശൻ സാധാരണ നടക്കുന്ന അതേ താളത്തിൽ വീട്ടിലേക്ക് നടന്നു. വീട്ടുമുറ്റത്ത് എത്തിയപ്പോൾ പ്രതീക്ഷിച്ചതുപോലെ രാധ വാതിൽക്കൽ കോപത്തോടെ കൈകെട്ടി നിൽക്കുന്നുണ്ടായിരുന്നു.

"എന്താ ഇത്? സമയം എത്രയായെന്ന് വല്ല ബോധവുമുണ്ടോ മനുഷ്യന്? നിങ്ങളുടെ ഈ നടപ്പ് എങ്ങോട്ടാണ്?" രാധയുടെ ശബ്ദം ദേഷ്യം കൊണ്ട് വിറച്ചു.

പുതിയ രമേശൻ യാതൊരു മറുപടിയും പറഞ്ഞില്ല. അയാൾ നേരെ അകത്തേക്ക് നടക്കാൻ ഒരുങ്ങി.

"നിൽക്ക്, അങ്ങോട്ട് കേറിപ്പോകണ്ട!" രാധ മുന്നോട്ട് വന്നു. "ഞാൻ ചോദിക്കുന്നതിന് മറുപടി പറയ്. ഈ കടയും കച്ചോടവും അല്ലാതെ വേറെന്തെങ്കിലും ചിന്തയുണ്ടോ നിങ്ങൾക്ക്?

ഒരു ഭാര്യയുണ്ടെന്നും, മകനുണ്ടെന്നും ഓർമ്മയുണ്ടോ? വർഷങ്ങളായി ഒരു വാക്ക് പോലും സ്നേഹത്തോടെ സംസാരിക്കാൻ നിങ്ങൾക്ക് സമയം കിട്ടിയിട്ടില്ലല്ലോ! എനിക്കിത് മതിയായി, എനിക്ക് ഡിവോഴ്സ് വേണം!"

രാധയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പഴയ രമേശനായിരുന്നെങ്കിൽ ന്യായീകരണങ്ങൾ പറഞ്ഞ് വഴക്കിട്ട് അകന്നുപോയേനെ. എന്നാൽ, പുതിയ രമേശൻ ഒരക്ഷരം മിണ്ടിയില്ല. അയാൾ ശാന്തമായി രാധയുടെ കണ്ണുകളിലേക്ക് നോക്കി.

ആ നോട്ടത്തിൽ പതിവില്ലാത്ത എന്തോ ഒരു തീവ്രതയുണ്ടായിരുന്നു.

മറുപടി കിട്ടാത്ത ദേഷ്യത്തിൽ രാധ അകത്തേക്ക് പോയി.

പുതിയ രമേശൻ ഒരു ദീർഘശ്വാസം എടുത്തു. അയാൾ നേരെ കുളുമുറിയിലേക്ക് പോയി. കുളിച്ച് വസ്ത്രം മാറി പുറത്തുവരുമ്പോൾ, മുറിയിൽ നിലത്ത് വിരിച്ച പായയിൽ രാധ തിരിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

അവളുടെ ശരീരം ഒരു ബ്രൗൺ നൈറ്റിക്കുള്ളിൽ ഒതുങ്ങി. പതിവുള്ള പിണക്കം കാരണം അവൾ

💬 Comments

View all comments