0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 76.5K

അത്രയും ക്ലീറ്റസ് അവളുടെ ശരീരത്തിൽ തന്നെ നോക്കി നിൽക്കുകയാണ്.

ഇത് സ്വപ്നം ആണോ യാഥാർഥ്യം എന്നോ ചിന്തയിലാണ് അവൻ.

“എന്താ ഞാൻ വന്നിട്ട് ഒന്നു ഇരിക്കാൻ പറഞ്ഞില്ല.” മൗനം ഭേദിച്ചു കൊണ്ട് ടീന മധുരമായ ശബ്ദത്തിൽ ചോദിച്ചു.

“യെസ് ഇവിടെ ഇരിക്ക്.” അവൻ ചിന്തയിൽ നിന്നും ഉണർന്നു കൊണ്ട് അടുത്തുള്ള കസേര കട്ടി പറഞ്ഞു.

എന്നൽ അവൾ ആ സിംഗിൾ ബെഡിൽ ഇരുന്നു.

ക്ലീറ്റസ് അവളുടെ നേരെ ആയി കസേരയിൽ ഇരുന്നു.

അവർ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.

ഒരു ടൈറ്റ് ബനിയനും ഷോർട്ട്‌സുമായിരുന്നു അവൻ്റെ വേഷം.

“കുടിക്കാൻ ഒന്നും ഇല്ലേ.?” അവൾ ചോദിച്ചു.

അവളുടെ ലിപ്സ്റ്റിക് ഇട്ട ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ചു കൊണ്ട് അവൻ എഴുന്നേറ്റു. അവൻ മിനി കൂളറിൽ നിന്നും ജ്യൂസ് എടുക്കാൻ തുടങ്ങിയതും അവൾ പറഞ്ഞു.

“ഹോട്ട് ആയി വലതും.” അവൾ ചെറു ചിരിയോടെ പറഞ്ഞു.

അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് മേശയുടെ ഒരു വലിപ്പ് തുറന്നു ഒരു വിസ്കി ബോട്ടിൽ എടുത്തു.

അവളുടെ മുന്നിൽ വിസ്കി ബോട്ടിലും ഐസും രണ്ടു ഗ്ലാസും നിരത്തി.

രണ്ടു ഗ്ലാസിൽ പകുതിയോളം വിസ്കി ഒഴിച്ചു ഓരോ ഐസ് കട്ട ഇട്ടു. ഒരു ഗ്ലാസ് അവളുടെ നേരെ നീട്ടി.

അവൾ അതു വാങ്ങി. പരസ്പരം ചിയേർസ് പറഞ്ഞു അവർ ആദ്യത്തെ സിപ് എടുത്തു.

പെട്ടെന്ന് റൂമിൽ ഇരുന്ന വയർലെസ് ഫോൺ ശബ്ദിച്ചു.

അവൻ ഗ്ലാസ് അവിടെ വെച്ചു ആ വയർലെസ് ഫോൺ എടുക്കാൻ പോയി.

ഹെഡ്ഫോൺ വെച്ച് അവൻ അവളോട് വൺ മിനിട്ട് എന്നു

💬 Comments

View all comments