0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 79.9K

ടൈപ്പ് ചെയ്തു എഴുന്നേറ്റു.

വാതിൽ തുറന്നു റോസിയുടെ കൂടെ അവരുടെ അടുത്തേക്ക് ചെന്നു.

ഐസക്കിനെ കണ്ടതും അവർ മൂന്നു പേരും എഴുന്നേറ്റു. അയാളുടെ ശരീരത്തിൽ നിന്നും ഒരു ദുർഗന്ധം വന്നു കൊണ്ടിരുന്നു.

അവർക്ക് മൂന്ന് പേർക്കും അസ്വസ്ഥത തോന്നി. എന്നാൽ റോസി ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ്.

ഇതുപോലൊരു സുന്ദരി എങ്ങനെ ഈ പ്രേത കോട്ടയിൽ ജോലി ചെയ്യുന്നു എന്നായിരുന്നു അവരുടെ ചിന്ത.

അവൾ ഇനി യക്ഷി വല്ലതും ആണോ എന്നവർ ഒരു നിമിഷം ചിന്തിച്ചു നിന്നു.

“എന്താ നിങ്ങൾ ചിന്തിച്ചു നിൽക്കുന്നത് കമ്മോൺ.”

അവർ ഐസക്കിൻ്റെ പിന്നാലെ നടന്നു. അവർ ഗോവണികൾ കയറി മൂന്നാം നിലയിൽ എത്തി.

ആ നിലയിലെ വരാന്തയിലൂടെ അവർ നടന്നു. അവിടെ ഓരോ സെല്ലിലിൽ കിടക്കുന്ന ആളുകൾ.

അവരുടെ മുഖത്തെ ഭാവം കണ്ടതും അവർ മൂന്നു പേരും ഭയന്നു.

ചിലർ അവരെ നോക്കി ചുണ്ടു നുണയുകയും ചിലർ അഴുകളിലുടെ പുറത്തേക്ക് കൈ നീട്ടുകയും ചെയ്തു കൊണ്ടിരുന്നു.

അവർ നടന്നു ഒരു സെല്ലിന് മുന്നിൽ എത്തി.

തുരുമ്പ്പിടിച്ച അഴികൾ.

ഉള്ളിൽ ഇരുട്ട്. ഉള്ളിൽ നിന്നും എന്തോ ചത്തു നാറിയ ഗന്ധവും.

പുറത്ത് നിന്നും നോക്കുമ്പോ ഉള്ളിൽ ആരും ഇല്ലെന്നെ വിചാരിക്കൂ.

“റോക്കി റോക്കി.” ഐസക്ക് വിളിച്ചു.

ഇരുട്ടിൽ നിന്നും ഒരു രൂപം അങ്ങോട്ട് വന്നു. വലിയ താടിയും മുടിയും നീട്ടി വളർത്തി. മുഷിഞ്ഞ ഡ്രസ് ഇട്ടു മെലിഞ്ഞ ഒരു രൂപം വന്നു നിന്നു.

“റോക്കി ഇവരെ മനസിലായോ ?.”

ഐസക്ക് ചോദിച്ചു.

അവൻ ഒന്നും മിണ്ടിയില്ല.

“ഇത് നിൻ്റെ ചേട്ടൻ്റെ കൂട്ടുകാരാ.”

റോക്കി

💬 Comments

View all comments