0%

Chapter Title : The Hole 10 [Jarvis]

Author : Jarvis Read All Parts 79.6K

ബ്ലൗസുമാണ് ധരിച്ചിരുന്നത്.

മുഖത്ത് മേക്കപ്പും ലിപ്സ്റ്റിക് ഇട്ട ചുണ്ടുകളും.

ആ പഴയ കെട്ടിടത്തിൽ ഇതുപോലെ ഉള്ള ഒരു സുന്ദരി അവർക്ക് അത്ഭുതമായി തോന്നി.

“നിങ്ങള് ആരാ ?” അവൾ ചോദിച്ചു.

“ഭാർഗവൻ അണ്ണൻ പറഞ്ഞ് വന്നതാ. റോക്കി !” രാമപ്പൻ പറഞ്ഞു.

“മ്മ് നിങ്ങൾ ഇരിക്ക് ഞാൻ ഇപ്പൊ വരാം.”

അവർ അവിടുള്ള പഴയ സ്റ്റീൽ കസേരകളിൽ ഇരുന്നു.

അവൾ ഗോവണി കയറി മുകളിലേക്ക് കയറി.

സാരിയിൽ പൊതിഞ്ഞ അവളുടെ നിതംബത്തിൽ അവർ മൂന്നു പേരുടെയും നോട്ടം പാഞ്ഞു.

ഭയം നിറഞ്ഞ ആ അന്തരീക്ഷത്തിൽ അവർക്ക് അവൾ ഒരു ആശ്വാസമായി..

അവൾ നടന്നു വരാന്തയുടെ അറ്റത്തുള്ള ഒരു വാതിൽ തുറന്നു. അകത്തു ഒരു വലിയ മേശയും കസേരയും ഉണ്ട്. പിന്നെ ഒരു റാക്കും. റാക്കിൽ നിറയെ പുസ്തങ്ങളും.

റൂമിൻ്റെ വലത് വശത്തായി ഒരു ഡോർ. അവൾ ചെന്നു വാതിലിൽ തട്ടി.

“സാർ സാർ.” അവൾ വിളിച്ചു.

റൂമിനു അകത്ത് ഒരു ഇരുമ്പു ബെഡിൽ നഗ്നനായി കിടക്കുന്ന ഒരു വൃദ്ധൻ.

അയാളുടെ തലയിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇരുമ്പു വളയം. അതില് ബന്ധിപ്പിച്ചിട്ടുള്ള ചില വയറുകൾ.

ആ വയറുകൾ നേരെ ഒരു കമ്പ്യൂട്ടർ ആയി ഘടിപ്പിച്ചിരിക്കുന്നു.

ആ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു എന്തൊക്കെയോ ടൈപ്പ് ചെയ്യുന്ന ഐസക്ക്.

ഒരു മുഴിഞ്ഞ വൈറ്റ് കോട്ടണ് അയാളുടെ വേഷം.

നിർത്താതെ ഉള്ള വാതിലിലെ തട്ട് കേട്ട് അയാള് ചോദിച്ചു.

“എന്താ റോസി. ?”

“സാർ ഭാർഗവൻ പറഞ്ഞ ആളുകൾ വന്നിട്ടുണ്ട്. റോക്കിയെ കാണാൻ.”

അവൾ മറുപടി പറഞ്ഞു.

ഐസക്ക് കമ്പ്യൂട്ടറിൽ പിന്നെ എന്തൊക്കെയോ

💬 Comments

View all comments